മുംബൈ:ഇക്വിറ്റി ബെഞ്ച്മാർക്ക് സെൻസെക്‌സ് വ്യാഴാഴ്‌ച വ്യാപാരം ആരംഭിച്ച് ആദ്യ മണിക്കൂറില്‍ 1,100 പോയിന്‍റ് ഇടിഞ്ഞു. ഏഷ്യന്‍ വിപണികളിലെ മോശം സാഹചര്യത്തില്‍ ടൈറ്റന്‍, വിപ്രോ, എച്ച്ഡിഎഫ്‌സി തുടങ്ങിയ പ്രമുഖ കമ്പനികൾ നഷ്‌ടം രേഖപ്പെടുത്തി. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉടൻ ഉയർത്തുമെന്ന സൂചനയും തുടർച്ചയായ വിദേശ ഫണ്ട് ഒഴുക്കും വിപണിയെ ചെറിയ തോതില്‍ ബാധിച്ചതായി വ്യാപാരികൾ പറയുന്നു.
ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്‍റെ സെന്‍സെക്‌സ് സൂചിക 1,155.61 പോയിന്‍റ് താഴ്ന്ന് 56,702.54 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. അതുപോലെ, നിഫ്റ്റി 329.15 പോയിന്‍റ് ഇടിഞ്ഞ് 16,948.80ൽ എത്തി. 4.06 ശതമാനം ഇടിവ് കണക്കാക്കിയ ടൈറ്റനാണ് ഏറ്റവും കൂടുതൽ നഷ്‌ടം നേരിട്ടത്. വിപ്രോ, ഡോ.റെഡ്ഡീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, ഇൻഫോസിസ് എന്നിവയാണ് തൊട്ടുപിന്നിൽ. മറുവശത്ത് മാരുതിയും എൻടിപിസിയും നേട്ടത്തിലായിരുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇക്വിറ്റി, ഫോറെക്‌സ്, ബുള്ളിയൻ വിപണികൾ ബുധനാഴ്‌ച അടച്ചിരുന്നു.
30-ഷെയർ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്‍റെ സെന്‍സെക്‌സ് സൂചിക 366.64 പോയിന്‍റ്(0.64%) ഉയർന്ന് 57,858.15ൽ അവസാനിച്ചു. എൻഎസ്ഇ നിഫ്റ്റി 128.85 പോയിന്‍റ് ഉയർന്ന് 17,277.95ൽ വിപണിയിടച്ചു.