കേരളം

kerala

ETV Bharat / business

ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്: സെന്‍സെക്സ് 42,000 കടന്നു, നിഫ്റ്റിയിലും വന്‍ കുതിപ്പ് - നിഫ്റ്റി

ചൈന ആമേരിക്ക വ്യാപാര കരാറാണ് നേട്ടത്തിലേക്ക് നയിച്ചത്. 42,009.94 പോയിന്‍റിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ ഇന്‍റക്സ്. 127.65 പോയിന്‍റ് ഉയര്‍ന്ന് 12,377.80ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 28.45പോയിന്‍റ് ഉയര്‍ന്ന് 12,371.75ല്‍ എത്തി.

Sensex crosses 42K for first time ever; Nifty hits record high  business news  BSE  NSE  Sensex  nifty  ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്  സെന്‍സെക്സ്  നിഫ്റ്റി  ചൈന ആമേരിക്ക വ്യാപാര കരാര്‍
ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്: സെന്‍സെക്സ് 42,000 കടന്നു, നിഫ്റ്റിയിലും വന്‍ കുതിപ്പ്

By

Published : Jan 16, 2020, 1:42 PM IST

മുംബൈ: ഓഹരിവിപണിയില്‍ നേട്ടത്തൊടെ തുടക്കം. സെന്‍സെക്സ് ആദ്യമായി 42000 കടന്നു. നിഫ്റ്റിയിലും റെക്കോഡ് വളര്‍ച്ചയാണ് കാണിച്ചത്. ചൈന ആമേരിക്ക വ്യാപാര കരാറാണ് നേട്ടത്തിലേക്ക് നയിച്ചത്. 42,009.94 പോയിന്‍റിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ ഇന്‍റക്സ്. 127.65 പോയിന്‍റ് ഉയര്‍ന്ന് 12,377.80ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 28.45പോയിന്‍റ് ഉയര്‍ന്ന് 12,371.75ല്‍ എത്തി. ബി.എസ്.സി സെന്‍സെക്സ് 29.32 പോയിന്‍റ് ഉയര്‍ന്ന് 41,843.41 ല്‍എത്തി. സണ്‍ഫാര്‍മയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. നെസ്ലേ ഇന്ത്യ, എച്ച് യു എല്‍, കൊടാക്ക് ബാങ്ക്, അള്‍ട്രാ ടെക് സിമന്‍റ്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്പനികളുടെ ഷെയറിലും ഉണര്‍വ് പ്രകടമായിരുന്നു.

ലോകത്തിലെ തന്നെ വ്യാപാര ഭീമന്‍മാരായ അമേരിക്കയും ചൈനയും തമ്മില്‍ മുടങ്ങി കിടന്ന കരാര്‍ പുനരാരംഭിച്ചതാണ് ഉണര്‍വിന് കാരണം. ഇതോടെ ആഗോള തലത്തില്‍ മാര്‍ക്കറ്റില്‍ ഇടപെടലുണ്ടായതും വിപണി ഉയരാന്‍ കാരമമായി. ബൗദ്ധിക സ്വത്തവകാശം, ധനകാര്യ സേവനങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങിയ കാര്യങ്ങളിലാണ്‌ വെള്ളിയാഴ്‌ച ധാരണയായത്‌. 5000 കോടി ഡോളറിന്‍റെ കാർഷികോൽപ്പന്നങ്ങൾ അമേരിക്കയിൽനിന്ന്‌ ചൈന ഇറക്കുമതി ചെയ്യും. ഇത്‌ നിലവിലുള്ള ഇറക്കുമതിയുടെ മൂന്നിരട്ടിയോളം വരുമെന്ന്‌ ട്രംപ്‌ പറഞ്ഞു.

ക്രൂഡ് ഓയില്‍ വില ബാരലിന് 0.61 ഉയര്‍ന്ന് 64.39ല്‍ എത്തി. രൂപയുടെ മൂല്യം 5പൈസ വര്‍ധിച്ച് 70.77ല്‍ എത്തി.

For All Latest Updates

ABOUT THE AUTHOR

...view details