കേരളം

kerala

ETV Bharat / business

സെൻസെക്സ് റെക്കോഡ് നേട്ടത്തിൽ, നിഫ്റ്റി 11,900 മുകളിൽ - സെൻസെക്സ്   40,483.21 വാർത്തകൾ

സെൻസെക്സ്   40,483.21 എന്ന  ഏറ്റവും ഉയര്‍ന്ന ഇന്‍ട്രാ ഡേ പോയിന്‍റിലെത്തിയ ശേഷം 40,301.96 എന്ന  റെക്കോഡ് നേട്ടത്തിൽ  വ്യാപാരംഅവസാനിപ്പിച്ചു. നിഫ്റ്റി 11,942.85 ൽ വ്യാപാരംഅവസാനിപ്പിച്ചു

സെൻസെക്സ് റെക്കോഡ് നേട്ടത്തിൽ, നിഫ്റ്റി 11,900 മുകളിൽ

By

Published : Nov 4, 2019, 4:40 PM IST

Updated : Nov 4, 2019, 5:32 PM IST

മുംബൈ: വ്യാപാര ആഴ്‌ചയിലെ ആദ്യദിനമായ തിങ്കളാഴ്ച സെൻസെക്സ് 40,483.21 എന്ന ഏറ്റവും ഉയര്‍ന്ന ഇന്‍ട്രാ ഡേ പോയിന്‍റിലെത്തിയ ശേഷം 40,301.96 എന്ന റെക്കോഡ് നേട്ടത്തിൽ വ്യാപാരംഅവസാനിപ്പിച്ചു. സെൻസെക്സ് 136.93 പോയിന്‍റ് അഥവാ 0.34 ശതമാനം ഉയർന്നപ്പോൾ എൻ‌എസ്‌ഇ നിഫ്റ്റി 52.25 പോയിൻറ് അഥവാ 0.44 ശതമാനം നേട്ടത്തോടെ 11,942.85 ൽ വ്യാപാരംഅവസാനിപ്പിച്ചു .

ഐസിസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവക്ക് വിപണിയിൽ ആവശ്യകത കൂടിയപ്പോൾ ഇൻഫോസിസ് , വേദാന്ത, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എസ്‌ബി‌ഐ, എച്ച്സി‌എൽ ടെക് എന്നിവ നേട്ടമുണ്ടാക്കി. എന്നാൽ മാരുതി, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവയുടെ ഓഹരികൾക്ക് നഷ്‌ടം നേരിട്ടു. ക്രൂഡ് ഓയിൽ വില കുറയുന്നത് ഏഷ്യൻ വിപണികളിൽ ഗുണപരമായി ബാധിച്ചു. ബ്രെന്‍റ് ക്രൂഡ് ഓയിൽ വില 0.53 ശതമാനം ഇടിഞ്ഞ് 61.36 ഡോളറിലെത്തി.

Last Updated : Nov 4, 2019, 5:32 PM IST

ABOUT THE AUTHOR

...view details