കേരളം

kerala

By

Published : Nov 8, 2019, 1:26 AM IST

ETV Bharat / business

40,000 കടന്ന് സെൻസെക്‌സ്; 39,000 ത്തോടടുത്ത് സ്വർണവില

സെൻസെക്സ് 184 പോയിന്‍റ് അഥവാ 0.45 ശതമാനംഉയർന്ന് 40,654 എന്ന റെക്കോർഡ് നേട്ടത്തിലെത്തി. ദേശീയ തലസ്ഥാനത്ത് സ്വർണ്ണ വില 70 രൂപ ഉയർന്ന് 10 ഗ്രാമിന് 38,930 രൂപയായി.

40,000 കടന്ന് സെൻസെക്‌സ്; 39,000 ത്തോടടുത്ത് സ്വർണവില


മുംബൈ: സെൻസെക്സ് 184 പോയിന്‍റ് അഥവാ 0.45 ശതമാനം ഉയർന്ന് 40,654 എന്ന നിലയിലും, നിഫ്റ്റി 46 പോയിന്‍റ് അഥവാ 0.38 ശതമാനം ഉയർന്ന് 12,012.05 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു.
ബി‌എസ്‌ഇ സെൻ‌സെക്സിൽ മെറ്റൽ, എനർജി, ബാങ്കിംഗ് ഓഹരികൾ നേട്ടമുണ്ടാക്കി.

തലസ്ഥാനത്ത് സ്വർണ്ണ വില 70 രൂപ ഉയർന്ന് 10 ഗ്രാമിന് 38,930 രൂപയായി. സൺ ഫാർമ, ഇൻഡസ്ഇൻഡ് ബാങ്ക്, ആർ‌ഐ‌എൽ, ഐ‌ടി‌സി, വേദാന്ത, ഏഷ്യൻ പെയിന്‍റ്സ്, എച്ച്ഡി‌എഫ്‌സി, ഇൻ‌ഫോസിസ് എന്നിവയുടെ ഓഹരികൾ 3.02 ശതമാനം വരെ ഉയർന്നപ്പോൾ യെസ് ബാങ്ക്, എച്ച്‌യു‌എൽ, ഒ‌എൻ‌ജി‌സി, ടാറ്റ മോട്ടോഴ്‌സ് ആക്സിസ് ബാങ്ക്, എൽ ആൻഡ് ടി, എൻ‌ടി‌പി‌സി എന്നിവയുടെ ഓഹരികൾക്ക് 3.27 ശതമാനം ഇടിവുണ്ടായി.

കേന്ദ്ര സർക്കാർ ഭവന വായ്പാ പദ്ധതികൾക്കായി 25,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് അംഗീകരിച്ചത് അനുബന്ധ വ്യവസായങ്ങളിലും നല്ല സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറഞ്ഞു.
ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 5 പൈസ വർധിച്ച് 70.92 ആയി. ആഗോള എണ്ണ വില 1.38 ശതമാനം ഉയർന്ന് 62.59 യുഎസ് ഡോളറിലെത്തി.

ABOUT THE AUTHOR

...view details