കേരളം

kerala

ETV Bharat / business

മോദി തരംഗം; റെക്കോര്‍ഡ് തകര്‍ത്ത് സെന്‍സെക്സ് - സെന്‍സെക്സ്

സെന്‍സെക്സിസ് 40000 പോയിന്‍റും നിഫ്റ്റി 12000 പോയിന്‍റും കടന്നാണ് വ്യാപാരം പുരോഗമിക്കുന്നത്.

സെന്‍സെക്സ്

By

Published : May 23, 2019, 12:54 PM IST

എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനകള്‍ പുറത്ത് വന്നതോടെ സെന്‍സെക്സില്‍ റെക്കോര്‍ഡ് നേട്ടം. സെന്‍സെക്സ് 40000 പോയന്‍റും നിഫ്റ്റി 12000 പോയന്‍റും കടന്നാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 1324 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 821 ഓഹരികള്‍ നഷ്ടത്തിലുമാണ്. പൊതുമേഖല ബാങ്ക്, ഇന്‍ഫ്ര, ഊര്‍ജം, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്. യെസ് ബാങ്ക്, എല്‍ആന്‍റ്ടി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ് എന്നിവയാണ് നേട്ടം കൈവരിച്ചിരിക്കുന്ന മറ്റ് കമ്പനികള്‍

നേരത്തെ 2014ലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോഴും വിപണിയില്‍ മികച്ച നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിരുന്നു. സെന്‍സെക്സില്‍ 25000 പോയന്‍റ് നേട്ടം കൈവരിക്കാന്‍ അന്ന് സാധിച്ചിരുന്നു.

ABOUT THE AUTHOR

...view details