മുംബൈ: ഇന്‍റർനെറ്റ് ബാങ്കിംഗ്, യോനോ, യുപിഐ സേവനങ്ങൾ ജൂലൈ 4ന് രണ്ടര മണിക്കൂറോളം തടസപ്പെടും. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. വെളുപ്പിനെ 03:25 മണി മുതൽ 05:50 മണിവരെയാകും സേവനങ്ങൾ തടസപ്പെടുക. സർവറിലെ അറ്റകൂറ്റപ്പണികൾക്കായാണ് സേവനങ്ങൾ നിർത്തിവെയ്‌ക്കുന്നത്. 2021 ജൂൺ 17 നും ഏപ്രിൽ 1 നും സമാനമായ രീതിയിൽ എസ്ബിഐയുടെ സേവനങ്ങൾ തടസപ്പെട്ടിരുന്നു.
എസ്ബിഐ ഇന്‍റർനെറ്റ് ബാങ്കിംഗ്, യോനോ, യുപിഐ സേവനങ്ങൾ ഞായറാഴ്ച തടസപ്പെടും - യോനോ
രണ്ടര മണിക്കൂറോളം ആണ് സേവനം തടസപ്പെടുക
എസ്ബിഐ ഇന്‍റർനെറ്റ് ബാങ്കിംഗ്, യോനോ, യുപിഐ സേവനങ്ങൾ ഞായറാഴ്ച തടസപ്പെടും
Also Read: ലോക്ക് ഡൗണ്‍ ഇളവുകൾ; ജൂണിൽ വാഹന വില്പന കൂടി
എസ്‌ബിഐയുടെ കണക്കനുസരിച്ച് യോനോ ആപ്ലിക്കേഷന് 2.6 കോടി ഉപയോക്താക്കളുണ്ട്. പ്രതിദിനം 55 ലക്ഷം ലോഗിനുകളാണ് യോനോയിൽ നടക്കുന്നത്. 4,000ൽ അധികം വ്യക്തിഗത വായ്പകളും 16,000 യോനോ കൃഷി അഗ്രി ഗോൾഡ് വായ്പകളും ആപ്ലിക്കേഷനിലൂടെ ദിവസവും വിതരണം ചെയ്യപ്പെടുന്നുണ്ട്. എസ്ബിഐയുടെ മൊത്തം ഇടപാടുകളുടെ 55 ശതമാവും ഓണ്‍ലൈന്‍ ആയാണ് നടക്കുന്നത്.