കേരളം

kerala

ETV Bharat / business

പുതിയ സ്മാര്‍ട്ട് ഫോണുകളുമായി സാംസങ്

ഐഫോണ്‍ എക്സ് 6 ന് എതിരാളി എന്ന നിലയിലാണ് ഗാലക്സി എസ് 10 പ്ലസ് പുറത്തിറക്കിയത്. പുതിയ ഫിംഗര്‍പ്രിന്‍റ് സ്കാനര്‍, കൂടുതല്‍ വിപുലമായ ക്യാമറകള്‍,  ബ്രാൻഡ് ന്യൂ ക്വാൽകോം സ്നാപ്ഡ്രാഗൺ 855 പ്രോസസർ എന്നിവയാണ് ഫോണിന്‍റെ പ്രത്യകതകള്‍.

സാംസങ്

By

Published : Feb 21, 2019, 11:37 PM IST

സാംസങിന്‍റെ പുതിയ രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി. ഗാലക്സി എസ്10, എസ്10 പ്ലസ് എന്നീ മോഡലുകളാണ് സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്. ഇന്ത്യയില്‍ ഈ മോഡലുകള്‍ എന്ന് വിപണിയില്‍ ലഭിക്കുമെന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ഐഫോണ്‍ എക്സ് 6 ന്എതിരാളി എന്ന നിലയിലാണ് ഗാലക്സി എസ് 10 പ്ലസ് പുറത്തിറക്കിയത്. പുതിയ ഫിംഗര്‍പ്രിന്‍റ് സ്കാനര്‍, കൂടുതല്‍ വിപുലമായ ക്യാമറകള്‍, ബ്രാൻഡ് ന്യൂ ക്വാൽകോം സ്നാപ്ഡ്രാഗൺ 855 പ്രോസസർ എന്നിവയാണ് ഫോണിന്‍റെ പ്രത്യകതകള്‍. 749 ഡോളര്‍ (53000 രൂപ) ആണ് വില പ്രതീക്ഷിക്കുന്നത്. എസ് 10ന് 849 ഡോളര്‍ (60000 രൂപ) ആണ്പ്രതീക്ഷിക്കുന്നത്. നിവര്‍ന്നതും ചെറിയതുമായ ഡിസ്പ്ലെയാണ് എസ്10 പ്ലസില്‍ നിന്ന് എസ് പ്ലസിനെ വ്യത്യസ്തമാക്കുന്നത്. എസ് 10ന് മൂന്ന് റിയര്‍ ക്യാമറകളാണ് ഉള്ളത്. നിശ്ചിത ഫോക്കസുള്ള 16 എംപി അൾട്രാവൈഡ് സെൻസർ, 12 എംപി അപ്പെർച്വർ വൈഡ് ആംഗിൾ ലെൻസ് വിത്ത് ഐഓഎസ്, 12 എംപി ടെലിഫോട്ടോ ലെന്‍സ് വിത്ത് ഐഓഎസ് എന്നിങ്ങനെയാണ് മൂന്ന് ക്യാമറകളുടെ സവിശേഷത.

ഇന്‍ഫിനിറ്റ് ഓ സ്ക്രീന്‍ ആണ് എസ് 10 പ്ലസിന്‍റെ മറ്റൊരു പ്രത്യകത. 6.4 ഇഞ്ചാണ് ഡിസ്പ്ലെയുടെ വലുപ്പം. 12 ജിബി ഇന്‍റേണല്‍ സ്റ്റോറേജ്, 8,12 ജിബി റാം എന്നിവയാണ് ഇരു ഫോണുകളുടെയും പൊതുവായ പ്രത്യേകത.

ABOUT THE AUTHOR

...view details