മുംബൈ: യുഎസ് ഡോളറിനെതിരെ ചൊവ്വാഴ്ച രൂപയുടെ മൂല്യം 7 പൈസ കുറഞ്ഞ് 72.89 ൽ എത്തി. ആഭ്യന്തര ഇക്വിറ്റികൾ നേട്ടം ഉണ്ടാക്കാത്തതാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം. അതേസമയം ക്രൂഡ് ഓയിൽ വിലയിലുണ്ടായ തകര്‍ച്ചയാണ് രൂപയുടെ ഇടിവിനെ നിയന്ത്രിച്ചതെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
ഇന്‍റർ ബാങ്ക് ഫോറെക്സ് മാർക്കറ്റിൽ ഡോളറിനെതിരെ 72.78 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട് പുരോഗതി കാണിച്ച രൂപ 72.76ൽ എത്തി. എന്നാൽ പിന്നീട് മൂല്യം ഇടിഞ്ഞ രൂപ 72.90ൽ വരെ എത്തുകയും 72.89ൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്‌തു. തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപ 72.80 ൽ എത്തിയിരുന്നു.