ന്യൂഡൽഹി: ചില്ലറ വില്‍പ്പന വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്‌തംബറില്‍ 3.99 ശതമാനമായി ഉയർന്നതായി ഉപഭോക്തൃ വില സൂചിക റിപ്പോർട്ട്. ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതാണ് ഇതിന് കാരണം. ഓഗസ്റ്റിൽ പണപ്പെരുപ്പം 3.28 ശതമാനവും 2018 സെപ്‌തംബറില്‍ പണപ്പെരുപ്പം 3.70 ശതമാനവും ആയിരുന്നു.
ചില്ലറ വില്‍പ്പന വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്നു - സിപിഐ വാർത്തകൾ
ഉപഭോക്തൃ വില സൂചിക പ്രകാരം ചില്ലറ വില്‍പ്പന വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്‌തംബറില്‍ 3.99 ശതമാനമായി ഉയർന്നു
ചില്ലറ വില പണപ്പെരുപ്പം സെപ്റ്റംബറിൽ 3.99% ഉയർന്നു
സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പം മുൻ മാസത്തെ 2.99 ശതമാനത്തില്‍ നിന്നും സെപ്‌തംബറില്‍ 5.11 ശതമാനം രേഖപ്പെടുത്തി. സവാള വിലയിലെ വർദ്ധനവ് പച്ചക്കറി വിലയിലെ പണപ്പെരുപ്പം 15.40 ശതമാനം വരെ ഉയരുന്നതിന് കാരണമായി.
ചില്ലറ വില സൂചികക്കനുസരിച്ചാണ് കേന്ദ്ര ബാങ്ക് ഇപ്പോൾ പലിശ നിർണ്ണയിക്കുന്നത്.