ന്യൂഡൽഹി: ചൈനയിലെ കൊറോണ വൈറസ് ബാധയെത്തുടർന്ന് ആഗോള എണ്ണ വിലയിൽ ഇടിവുണ്ടായതിനാൽ ഇന്ധന വില വ്യാഴാഴ്‌ച ഇടിഞ്ഞു. എല്ലാ പ്രധാന നഗരങ്ങളിലും പെട്രോളിന്‍റെ വില 17 പൈസയും ഡീസലിന്‍റെ വില 19 പൈസയും കുറഞ്ഞു.
മുംബൈയിൽ പെട്രോൾ ലിറ്ററിന് 74.65 രൂപയും, കൊൽക്കത്തയിൽ 80.25 രൂപയും, ചെന്നൈയിൽ 77.25 രൂപയുമാണ് വില.
കൊറോണ വൈറസ് ബാധ: പെട്രോൾ, ഡീസൽ വില കുറയുന്നു
ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ആഗോള എണ്ണ വില രണ്ട് ശതമാനം ഇടിഞ്ഞ് 62.17 ഡോളറിലെത്തി.
കൊറോണ വൈറസ് ബാധ: പെട്രോൾ, ഡീസൽ വില കുറയുന്നു
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വെബ്‌സൈറ്റ് പ്രകാരം ഡൽഹിയിൽ ഡീസൽ ലിറ്ററിന് 67.86 രൂപയും, മുംബൈയിൽ 71.15 രൂപയും, കൊൽക്കത്തയിൽ 70.22 രൂപയും, ചെന്നൈയിൽ 71.70 രൂപയുമാണ് വില. ജനുവരി 12 മുതൽ പെട്രോൾ, ഡീസൽ വില തുടർച്ചയായി കുറയുകയാണ്.
ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ആഗോള എണ്ണ വില രണ്ട് ശതമാനം ഇടിഞ്ഞ് 62.17 ഡോളറിലെത്തി.