റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ വിപണിമൂലം എട്ട് കോടിയായി ഉയര്‍ന്നു. കഴിഞ്ഞ ആഴ്ച 25,291.28 കോടി രൂപ ഉണ്ടായിരുന്ന വിപണിമൂല്യമാണ്8,02,855.44 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നത്. മറ്റ് കമ്പനികളെ ബഹുദൂരം പിന്നിലാക്കിയാണ് മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന സ്ഥാനം നിലനിര്‍ത്തിയത്.
റിലയന്‍സിന്‍റെ മൂല്യം എട്ട് കോടി കടന്നു - മുകേഷ് അംബാനി
മറ്റ് കമ്പനികളെ ബഹുദൂരം പിന്നിലാക്കിയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന സ്ഥാനം നിലനിര്‍ത്തിയത്.
ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎല്‍, ഐടിസി, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് മൂല്യമേറിയ ഇന്ത്യന്‍ കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന മറ്റ് കമ്പനികള്‍. കഴിഞ്ഞ ആഴ്ചയില്‍ സെന്‍സെക്സ് വന്‍നേട്ടം കൊയ്താണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്‍റെയും പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്‍റെയും വിപണി മൂല്യം ഇടിഞ്ഞു. എച്ച്‌യുഎല്ലിന്‍റെമൂല്യം 7,345.07കോടിയില്‍ നിന്ന് കുറഞ്ഞ് 3,68,210.70 കോടി രൂപയിലും ഇന്‍ഫോസിസിന്‍റെ12,494.4 കോടി കുറഞ്ഞ് 3,11,288.32 കോടി രൂപയിയിലുമെത്തി.