കേരളം

kerala

ETV Bharat / business

ഓട്ടോമേറ്റഡ് ക്ലിയറിങ് ഓഗസ്റ്റ് മുതൽ എല്ലാ ദിനവും ; ഇഎംഐയ്‌ക്ക് കൃത്യമായി പണ ലഭ്യത ഉറപ്പാക്കേണ്ടി വരും - ഓട്ടോമേറ്റഡ് ക്ലിയറിങ് ഓഗസ്റ്റ് മുതൽ

ഓഗസ്റ്റ് മുതൽ ബാങ്ക് അവധികൾ ശമ്പള, പെൻഷൻ വരവിനെ ബാധിക്കില്ല. ഇപ്പോൾ പ്രവൃത്തി ദിവസങ്ങളിൽ മാത്രമാണ് എൻ.എ.സി.എച്ച് സേവനം ലഭ്യമാകുന്നത്.

NPCI  automated clearing house  salary pension emi payment  emi payment rules  ഓട്ടോമേറ്റഡ് ക്ലിയറിങ് ഓഗസ്റ്റ് മുതൽ  ഓട്ടോമേറ്റഡ് ക്ലിയറിങ്
ഓട്ടോമേറ്റഡ് ക്ലിയറിങ് ഓഗസ്റ്റ് മുതൽ എല്ലാ ദിവസവും; ഇഎംഐയ്‌ക്ക് കൃത്യമായി പണ ലഭ്യത ഉറപ്പാക്കേണ്ടി വരും

By

Published : Jul 27, 2021, 7:12 PM IST

നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ.) പെയ്‌മെന്‍റെ സംവിധാനമായ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് (എൻ.എ.സി.എച്ച്.) സേവനം ഓഗസ്റ്റ് മുതൽ എല്ലാ ദിവസവും പ്രവർത്തിക്കും. ഇതോടെ മാസം തോറും അക്കൗണ്ടിൽ നിന്ന് തനിയെ ഡെബിറ്റാകുന്ന സംവിധാനം അവധി ദിനമായാലും പ്രവർത്തിക്കും.

Also Read: സ്വിസ് ബാങ്കുകളിലെ കള്ളപ്പണം: ഔദ്യോഗിക കണക്കുകളില്ലെന്ന് കേന്ദ്രം

അതിനാൽ ബില്ലുകൾ,വായ്പകളുടെ മാസത്തവണ, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി, ഇൻഷുറൻസ് പ്രീമിയം തുടങ്ങിയവയുടെ അടവിന് കൃത്യസമയത്ത് അക്കൗണ്ടിൽ പണ ലഭ്യത ഉറപ്പാക്കേണ്ടി വരും. ശമ്പളം, സബ്‌സിഡി, ലാഭവിഹിതം, പലിശ, പെൻഷൻ തുടങ്ങിയവ വിതരണം ചെയ്യുന്നതിന് ഈ സംവിധാനമാണ് ഉപയോഗിക്കുന്നത്.

അതുകൊണ്ട് തന്നെ ഓഗസ്റ്റ് മുതൽ ബാങ്ക് അവധികൾ ശമ്പള, പെൻഷൻ വരവിനെ ബാധിക്കില്ല. ഇപ്പോൾ പ്രവൃത്തി ദിവസങ്ങളിൽ മാത്രമാണ് എൻ.എ.സി.എച്ച് സേവനം ലഭ്യമാകുന്നത്.

ABOUT THE AUTHOR

...view details