എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ചാർജ് വർധിപ്പിക്കാൻ ആർബിഐ (റിസർവ് ബാങ്ക്) തീരുമാനിച്ചു. ഒരു ട്രാൻസാക്ഷന് 21 രൂപയാകും ഇടാക്കുക. ബാങ്കുകൾക്ക് ഈ നിരക്കിനുള്ളിൽ ഉപഭോക്താക്കളിൽ നിന്ന് ചാർജ് ഈടാക്കാം.
Also Read: പിരിച്ചെടുത്തത് 3.35 ലക്ഷം കോടി; പെട്രോൾ, ഡീസൽ നികുതി പിരിവിൽ 88 ശതമാനം വർധന
പുതുക്കിയ നിരക്ക് 2022 ജനുവരി ഒന്ന് മുതൽ നിലവിൽ വരും. എല്ലാ ഉപഭോക്താക്കൾക്കും സ്വന്തം ബാങ്ക് എടിഎമ്മിൽ നിന്ന് മാസം അഞ്ചു തവണ സൗജന്യമായി ട്രാൻസാക്ഷൻ നടത്താം. സാമ്പത്തിക- സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പടെയാണ് ഇത്. അഞ്ചിൽ കൂടുതൽ ഇടപാടുകൾക്ക് 20 രൂപ ഈടാക്കും.
മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലൂടെ മെട്രോ നഗരങ്ങളിൽ മൂന്ന് തവണയും മറ്റിടങ്ങളിൽ അഞ്ചുതവണയും സൗജന്യമായി ഇടപാട് നടത്താം. എടിഎം മെഷFനുകളുടെ പരിപാലന ചെവല് ഉയർന്നതിന്‍റെ പശ്ചാത്തലത്തിലാണ് ആർബിഐ നടപടി. എടിഎം നിരക്കുകൾ പുനർ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് 2019ൽ ആർബിഐ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
ഇതിനു മുമ്പ് 2012ൽ ആണ് ആർബിഐ എടിഎം ചാർജുകൾ പുതുക്കി നിശ്ചയിച്ചത്. എന്നാൽ ഉപഭോക്താക്കൾ നൽകേണ്ട തുക അവസാനമായി പുതുക്കി നിശ്ചയിച്ചത് 2014 ഓഗസ്റ്റിലാണ്. എസ്ബിഐ, ഐസിഐസിഐ ബാങ്കുകൾ എടിഎം ഇടപാടുകൾക്കുള്ള ചാർജുകൾ ജൂലൈ മാസത്തിൽ പുതുക്കി നിശ്ചയിച്ചിരുന്നു.