കേരളം

kerala

ETV Bharat / business

സർക്കാർ കടപ്പത്രം വാങ്ങുന്ന റിസർവ് ബാങ്ക് പദ്ധതി ; ഒന്നാം ഘട്ടം വ്യാഴാഴ്‌ച - സർക്കാർ കടപ്പത്രം

സർക്കാർ കടപ്പത്രങ്ങൾ ഓപ്പണ്‍ മാർക്കറ്റിൽ വാങ്ങുമെന്ന് ജൂലൈ നാലിനാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്. രണ്ടാം പാദത്തിൽ 1.2 ലക്ഷം കോടിരൂപയുടെ കടപ്പത്രങ്ങളാണ് റിസർവ് ബാങ്ക് വാങ്ങുക.

rbi  open market bond purchase  govt bond  rs 20,000 crore open market bond  സർക്കാർ കടപ്പത്രം  റിസർവ് ബാങ്ക്
സർക്കാർ കടപ്പത്രം; ഒന്നാം ഘട്ടം വ്യാഴാഴ്‌ച

By

Published : Jul 7, 2021, 12:19 PM IST

മുംബൈ: നടപ്പ് സാമ്പത്തിക രണ്ടാം പാദത്തിൽ വർഷം 1.2 ലക്ഷം കോടിരൂപയുടെ സർക്കാർ കടപ്പത്രം വാങ്ങുന്ന റിസർവ് ബാങ്ക് പദ്ധതിയുടെ ആദ്യ ഘട്ടം ജൂലൈ എട്ടിന്. ജി-സെക്ക് അക്വിസിഷൻ പ്രോഗ്രാം (G-sec Acquisition Programme- G-SAP 2.0)പ്രകാരമാണ് റിസർവ് ബാങ്ക് സർക്കാർ കടപ്പത്രങ്ങൾ വാങ്ങുന്നത്. ആദ്യ ഘട്ടത്തിൽ 20,000 കോടി രൂപയുടെ കടപ്പത്രങ്ങളാണ് റിസർവ് ബാങ്ക് വാങ്ങുക.

Also Read: കാറുകളുടെ വില വർധിപ്പിക്കാൻ ഹോണ്ട, ടാറ്റക്കും വില കൂടും

സർക്കാർ കടപ്പത്രങ്ങൾ ഓപ്പണ്‍ മാർക്കറ്റിൽ വാങ്ങുമെന്ന് ജൂലൈ നാലിനാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്. കടപ്പത്രങ്ങളിലൂടെ പണം സ്വരൂപിച്ച് ധനക്കമ്മി നികത്തുകയാണ് സർക്കാർ ലക്ഷ്യം.

റിസർവ് ബാങ്കിന്‍റെ സർക്കാർ കടപ്പത്രം വാങ്ങലിന്‍റെ രണ്ടാം ഘട്ടം ജൂലൈ 22ന് ആണ്. രണ്ടാം ഘട്ടത്തിലും 20,000 കോടി രൂപയുടെ കടപ്പത്രങ്ങളാണ് ബാങ്ക് വാങ്ങുക. കൊവിഡിന്‍റെ ആഘാതം ലഘൂകരിക്കുകയും സമ്പദ്‌വ്യവസ്ഥയെ സുസ്ഥിര വളർച്ചയുടെ പാതയിലേക്ക് കൊണ്ടുവരുകയുമാണ് റിസർവ് ബാങ്കിന്‍റെ ലക്ഷ്യം.

Also Read:സിബിൽ സ്കോർ എങ്ങനെ സൗജന്യമായി പരിശോധിക്കാം

ABOUT THE AUTHOR

...view details