കേരളം

kerala

ETV Bharat / business

വിലയിടിവ്: തന്നാണ്ട് കര്‍ഷകര്‍ ദുരിതത്തില്‍ - മലയോര കർഷകർ

വിലയിടിവിനെ തുടർന്ന് കപ്പയും ചേനയും അടക്കം വിളവെടുക്കാത ഉപേക്ഷിക്കുകയാണ് കര്‍ഷകര്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ അമ്പത് ശതമാനത്തിലധികം വിലയിടിവാണ് ഉണ്ടായിരിക്കുന്നത്.

price fall idukki farmers distress  തന്നാണ്ട് കര്‍ഷകര്‍ ദുരിതത്തില്‍  വിലയിടിവ്  കപ്പയും ചേനയും  മലയോര കർഷകർ  Idukki Farmers in distress
വിലയിടിവ്: തന്നാണ്ട് കര്‍ഷകര്‍ ദുരിതത്തില്‍

By

Published : Jan 26, 2021, 3:52 AM IST

ഇടുക്കി: തന്നാണ്ട് വിളകളുടെ വിലയിടിവിൽ പ്രതിസന്ധിയിലായി മലയോര കർഷകർ. വിലയിടിവിനെ തുടർന്ന് കപ്പയും ചേനയും അടക്കം വിളവെടുക്കാത ഉപേക്ഷിക്കുകയാണ് കര്‍ഷകര്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ അമ്പത് ശതമാനത്തിലധികം വിലയിടിവാണ് ഉണ്ടായിരിക്കുന്നത്.

വിലയിടിവ്: തന്നാണ്ട് കര്‍ഷകര്‍ ദുരിതത്തില്‍
കൊവിഡ് കാരണം സമയം ഏറെ കിട്ടിയപ്പോള്‍ കര്‍ഷകര്‍ ഇത്തവണ ചേന, ചേമ്പ്, കപ്പ തുടങ്ങിയ തന്നാണ്ട് വിളകള്‍ വന്‍തോതില്‍ കൃഷിയിറക്കിയിരുന്നു. നല്ല രീതിയിലുള്ള പരിപാലനവും അനുകൂലമായ കാലാവസ്ഥയും മികച്ച വിളവും നല്‍കി. എന്നാൽ വിളവെടുപ്പ് സമയത്താണ് അപ്രതീക്ഷിത വിലത്തകര്‍ച്ച. കഴിഞ്ഞ വര്‍ഷം മുപ്പത് രൂപവരെ വില ലഭിച്ചിരുന്ന ചേനയ്ക്ക് ഇത്തവണ പതിനഞ്ച് രൂപയില്‍ താഴെയാണ് വില. എക്കാലവും വിപണികീഴടക്കുന്ന കപ്പവിലയും കൂപ്പുകുത്തി. പതിനായിരക്കണക്കിന് രൂപാ മുതല്‍ മുടക്കിയാണ് ഇത്തവണ കര്‍ഷകര്‍ പ്രതീക്ഷയോടെ കൃഷിയിറക്കിയത്. സര്‍ക്കാര്‍ ഇടപെട്ട് തന്നാണ്ട് വിളകള്‍ ന്യായ വില നല്‍കി സംഭരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ABOUT THE AUTHOR

...view details