കേരളം

kerala

ETV Bharat / business

ലോണെടുക്കും മുമ്പ്, ഈ നിയമങ്ങള്‍ അറിയണം - ഇന്‍സ്റ്റന്‍റ് ലോണ്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങള്‍ക്ക് ലോണ്‍ ലഭ്യമാക്കുന്ന കമ്പനിക്ക് ആവശ്യമായ അംഗീകാരമുണ്ടോ എന്ന് പരിശോധിക്കണം.

Points to ponder before taking instant loans  Repay the loan in a time-bound manner  Availing a loan has become an easy task in the digital age  Fintech companies are willing to lend us large sums  ഇന്‍സ്റ്റന്‍റ് ലോണ്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  ഇന്‍സ്റ്റന്‍റ് ലോണിന്‍റെ ഗുണവും ദോഷവും
ഇന്‍സ്റ്റന്‍റ്‌ ലോണെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By

Published : Jan 22, 2022, 12:07 PM IST

ഇന്‍സ്റ്റന്‍റ്‌ ലോണ്‍ ലഭിക്കാനായി ഒരു മൊബൈല്‍ ഫോണിന്‍റെ ആവശ്യം മാത്രമെയുള്ളൂ. ഒരുപാട് ഫിന്‍ടെക് ആപ്പുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. പക്ഷെ ഇന്‍സ്റ്റന്‍റ് ലോണുകളുമായി ബന്ധപ്പെട്ട ബാധ്യതകളെ കുറിച്ച് പലപ്പോഴും ഭൂരിഭാഗം ആളുകളും ബോധവാന്‍മാരല്ല. പലിശകൂടാതെ പ്രൊസസിങ് ഫീസ് തുടങ്ങിയ മറ്റ് പല ചാര്‍ജുകളും ഉപഭോക്താക്കളില്‍ നിന്ന് ഇന്‍സ്റ്റന്‍റ് ലോണ്‍ നല്‍കുന്ന കമ്പനികള്‍ ഈടാക്കുന്നു.

എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം

ആദ്യമായി നമ്മള്‍ നോക്കേണ്ടത് വായ്പ അനുവദിക്കുന്ന കമ്പനിക്ക് ആര്‍ബിഐ അംഗീകാരമുണ്ടോ എന്നാണ്. ഏത് ബാങ്കുമായാണ് ഈ സ്ഥാപനം സഹകരിക്കുന്നതെന്നും പരിശോധിക്കണം. ഒരു സാഹചര്യത്തിലും ആര്‍ബിഐ അംഗീകാരമില്ലാത്ത കമ്പനിയില്‍നിന്ന് ഇന്‍സ്റ്റന്‍റ് ലോണ്‍ എടുക്കാന്‍ പാടില്ല.

ഇന്‍സ്റ്റന്‍റ് ലോണുകളുടെ പലിശ വളരെ കൂടുതല്‍ ആയതുകൊണ്ട് തന്നെ കൃത്യസമയത്ത് തിരിച്ചടച്ചില്ലെങ്കില്‍ അത് നിങ്ങള്‍ക്ക് വരുത്തി വയ്ക്കുന്ന സാമ്പത്തിക ബാധ്യത വലുതായിരിക്കും. 90 ദിവത്തില്‍ കുറഞ്ഞ കാലയളവുള്ള വായ്പയാണെങ്കില്‍ 20,000രൂപയില്‍ കൂടുതല്‍ എടുക്കാന്‍ പാടില്ല.നിലവിലുള്ള ലോണ്‍ ഉണ്ടെങ്കില്‍ അത് അടച്ച് തീര്‍ത്തതിന് ശേഷം മാത്രമെ പുതിയ ലോണ്‍ എടുക്കാന്‍ പാടുള്ളൂ.

ഫിന്‍ടെക്ക് കമ്പനികള്‍ പലപ്പോഴും നിങ്ങള്‍ക്ക് വലിയ തുക ലോണായി തരാന്‍ തയ്യാറാണ്. പക്ഷെ നിങ്ങള്‍ക്ക് എത്ര രൂപയാണ് ആവശ്യം എന്ന് മനസിലാക്കിയും നിങ്ങളുടെ തിരിച്ചടയ്ക്കാനുള്ള കഴിവും വിലയിരുത്തിവേണം തുക നിശ്ചയിക്കാന്‍.

ഒരേസമയം ഒന്നില്‍കൂടുതല്‍ കമ്പനികളില്‍ നിന്ന് ലോണ്‍ അപേക്ഷിക്കുന്നത് നല്ലതല്ല. അത്‌ നിങ്ങളുടെ വായ്പാ വിശ്വാസ്യതയെ ബാധിക്കും. ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് ലോണ്‍ വ്യവസ്ഥ മനസിലാക്കിയിരിക്കണം. കമ്പനിയുടെ ടേംസ് ആന്‍ഡ് കണ്ടീഷന്‍ മനസിലാക്കിയതിന് ശേഷം മാത്രമേ ലോണ്‍ എടുക്കാന്‍ പാടുള്ളൂ.

ALSO READ:വിലയിടിവ് മടുപ്പിക്കുന്നു; ഏലം കൃഷി അവസാനിപ്പിക്കാനൊരുങ്ങി കർഷകർ

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details