ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്‌ചയായി പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 83.71 രൂപയും ഡീസല്‍ ലിറ്ററിന് 73.87 രൂപയുമാണ് വില. തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവിന് ശേഷമാണ് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. അതേസമയം ക്രൂഡ് ഓയില്‍ ബാരലിന് 12 ഡോളര്‍ കൂടി 50 ഡോളറായി.
രാജ്യത്ത് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു
നവംബർ മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോള്‍, ഡീസല്‍ വില വർധിപ്പിക്കാൻ തുടങ്ങിയത്.
നവംബർ മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോള്‍, ഡീസല്‍ വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ക്രൂഡ് ഓയിലിന്‍റെ വിലക്കയറ്റവും പെട്രോളിയം ഉൽപന്നങ്ങളുടെ ആവശ്യകത ഉയർന്നതും കൊവിഡ് വാക്‌സിൻ ലഭിക്കാനുള്ള സാധ്യതയുമാണ് ഇന്ധന വില വർധിക്കാന്‍ കാരണം. പെട്രോള്‍ ലിറ്ററിന് 2.65 രൂപയും ഡീസല്‍ ലിറ്ററിന് 3.41 രൂപയുമാണ് ഇതുവരെ വര്‍ധിച്ചത്. ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്.