കേരളം

kerala

ETV Bharat / business

പെട്രോൾ, ഡീസൽ വില വീണ്ടും കുറയുന്നു - Petrol, diesel prices

എല്ലാ പ്രധാന നഗരങ്ങളിലും പെട്രോളിന്‍റെ വില ലിറ്ററിന് 27 പൈസയും ഡീസൽ വില ലിറ്ററിന് 30 പൈസയും കുറഞ്ഞു.

Petrol, diesel prices see big cut on Saturday
പെട്രോൾ, ഡീസൽ വില വീണ്ടും കുറയുന്നു

By

Published : Jan 25, 2020, 1:33 PM IST

ന്യൂഡൽഹി:കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അന്താരാഷ്ട്ര ക്രൂഡ് ഓയിൽ നിരക്ക് കുത്തനെ ഇടിയുന്നത് തുടരുന്നതിനാൽ ആഭ്യന്തര വിപണിയിലും ഇന്ധന വില കുറയുന്നു. എല്ലാ പ്രധാന നഗരങ്ങളിലും പെട്രോളിന്‍റെ വില ലിറ്ററിന് 27 പൈസയും ഡീസൽ വില ലിറ്ററിന് 30 പൈസയും കുറഞ്ഞു.
വില കുറഞ്ഞ ശേഷം പെട്രോളിന് ഇന്ന് ലിറ്ററിന് ഡൽഹിയിൽ 74.16 രൂപയും മുംബൈയിൽ 79.76 രൂപയും കൊൽക്കത്തയിൽ 76.77 രൂപയും ചെന്നൈയിൽ 77.03 രൂപയുമാണ് വില. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ വെബ്‌സൈറ്റ് പ്രകാരം ഡൽഹിയിൽ ഇന്നത്തെ ഡീസൽ വില ലിറ്ററിന് 67.31 രൂപ, മുംബൈയിൽ 70.56 രൂപ, കൊൽക്കത്തയിൽ 69.67 രൂപ, ചെന്നൈയിൽ ലിറ്ററിന് 71.11 രൂപ എന്നിങ്ങനെയാണ്.

കഴിഞ്ഞ ദിവസം ബാരലിന് 62.07 ഡോളറായിരുന്ന ആഗോള എണ്ണ വില 2.43 ശതമാനം ഇടിഞ്ഞ് ഇന്ന് രാവിലെ 60.56 ഡോളറിലെത്തി.

ABOUT THE AUTHOR

...view details