ന്യൂഡൽഹി:പെട്രോള്‍ വില 5 പൈസയും, ഡീസല്‍ വില 12 പൈസയും ഉയർന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വെബ്‌സൈറ്റിലെ വിവരമനുസരിച്ച് പെട്രോളിന് ഇന്ന് ഡൽഹിയിൽ ലിറ്ററിന് 75.74 രൂപയും കൊൽക്കത്തയിൽ 78.33 രൂപയും മുംബൈയിൽ 81.33 രൂപയും ചെന്നൈയിൽ 78.69 രൂപയുമാണ് . ഡീസൽ വില ഡൽഹിയിൽ ലിറ്ററിന് 68.79 രൂപയും മുംബൈയിൽ 72.14 രൂപയും കൊൽക്കത്തയിൽ 71.15 രൂപയും ചെന്നൈയിൽ 72.69 രൂപയുമാണ്.
പെട്രോൾ, ഡീസൽ വില ഉയരുന്നു - പെട്രോൾ, ഡീസൽ വില-7-01-2020
2020 ലെ ആദ്യ ആഴ്‌ച പെട്രോൾ വില 60 പൈസയും ഡീസല്‍ വില 83 പൈസയും ഉയർന്നു
![പെട്രോൾ, ഡീസൽ വില ഉയരുന്നു Petrol, diesel prices continue to rise on Tuesday](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5623067-550-5623067-1578379065939.jpg)
പെട്രോൾ, ഡീസൽ വിലകൾ ഉയരുന്നു
2020 ലെ ആദ്യ ആഴ്‌ച പെട്രോൾ വില 60 പൈസയും ഡീസല്‍ വില 83 പൈസയും ഉയർന്നു. ഇറാൻ കമാൻഡറിന്‍റെ കൊലപാതകത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷങ്ങൾക്കിടയിലാണ് തിങ്കളാഴ്‌ച ബ്രെൻറ് ക്രൂഡ് ഓയിൽ നിരക്ക് ബാരലിന് 70 ഡോളർ കടന്നത്. ഇന്ന് ബാരലിന് 70 ഡോളറിൽ താഴെയാണ് വ്യാപാരം നടക്കുന്നത്.