ന്യൂഡൽഹി: സർക്കാർ നിർദ്ദേശമുണ്ടായിട്ടും ഡൽഹിയിൽ ചില്ലറ വിപണിയിൽ സവാള, തക്കാളി വില ഉയർന്ന നിലയിൽ തുടരുന്നു.കിലോക്ക് 60-70 രൂപ വരെയാണ് നിലവിലെ നിരക്ക്. വാണിജ്യ ഡാറ്റ പ്രകാരം ഗുണനിലവാരവും പ്രദേശവും അനുസരിച്ച് കിലോക്ക് 70 രൂപ വരെ ഈടാക്കുന്നുണ്ട്.
ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്‍റെ വിവര പ്രകാരം എൻസിആർ മേഖലയിൽ ഉള്ളി വിലകിലോക്ക് 55 രൂപയും തക്കാളി കിലോക്ക് 53 രൂപയുമാണ്. സർക്കാർ ഉടമസ്ഥതയിലുള്ള മദർ ഡയറിയുടെ സഫാൽ ഔട്ട്‌ലെറ്റുകൾ, സഹകരണ നഫെഡ്, എൻസിസിഎഫ് എന്നിവയിലൂടെ ഡൽഹിയിൽ സർക്കാർ വിതരണം വർധിപ്പിച്ചെങ്കിലും കഴിഞ്ഞ ഒരു മാസത്തിനിടെ വില ഉയർന്ന നിലയിൽ തുടരുകയാണ്.