നോഡ് ഇറങ്ങി ഒരുവർഷം ആകുമ്പോഴേക്കും ശ്രേണിയിലെ പുതിയ ഫോണ്‍ അവതരിപ്പിച്ച് വണ്‍ പ്ലസ്. കമ്പനിയുടെ ഏറ്റവും പുതിയ മോഡൽ വണ്‍പ്ലസ് നോർഡ് 2 വ്യാഴാഴ്‌ച പുറത്തിറങ്ങി. മീഡിയാടെക്ക് ചിപ്പ്സെറ്റുമായി എത്തുന്ന വണ്‍പ്ലസിന്‍റെ ആദ്യ മോഡലാണ് നോഡ് 2.
6 ജിബിയുടെ റാം+ 128 ജിബി സ്റ്റോറേജ്, 8 ജിബി+ റാം 128 ജിബി സ്റ്റോറേജ് കൂടാതെ 12 ജിബി റാം+ 256 ജിബിയുടെ സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളിലാണ് ഫോണ്‍ എത്തുന്നത്. മോഡലുകൾക്ക് യാഥാക്രമം 27999, 29999, 34999 എന്നിങ്ങനെയാണ് വില. ജൂലൈ 26 മുതൽ ആമസോണിലൂടെ ഫോണ്‍ ലഭ്യമാകും.
OnePlus Nord 2 5G സവിശേഷതകൾ
6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് നോർഡ് ശ്രേണിയിലെ പുതിയ ഫോണ്‍ എത്തുന്നത്. 1,080x2,400 പിക്സൽ റെസലൂഷൻ അമോൾഡ് ഡിസ്പ്ലെയാണ് ഫോണിന് നൽകിയിരിക്കുന്നത്. 90Hz ആണ് റിഫ്രഷ് റേറ്റ്. മീഡിയാ ടെക്കിന്‍റെ ഡൈമൺസിറ്റി 1200 പ്രൊസസർ ആണ് ഫോണിന് കരുത്തു പകരുന്നത്.
ആദ്യ നോർഡിലെ ക്വാഡ്കോർ സെറ്റപ്പിൽ നിന്ന് വ്യത്യസ്തമായി ട്രിപിൾ ക്യാമറയാണ് ഇത്തവണ വൺപ്ലസ് നൽകിയിരിക്കുന്നത്. എന്നാൽ പ്രൈമറി ക്യാമറ 50 എംപിയുടേതാണ്. 8 എംപി, 2 എംപി എന്നിങ്ങനെയാണ് മറ്റ് സെൻസറുകൾ. 32 എംപിയുടേതാണ് സെൽഫി ക്യാമറ. റാപ്പ് ചാർജർ 65 സപ്പോർട്ടോടു കൂടിയ 4500 എംഎഎച്ചിന്‍റെ ബാറ്ററിയാണ് ഫോണിന്.