കേരളം

kerala

ETV Bharat / business

ഇറാൻ ആക്രമണം: എണ്ണവില കുതിച്ചുയർന്നു, ഓഹരികൾ ഇടിഞ്ഞു - ഇറാൻ ആക്രമണം- എണ്ണവില

ആഗോള എണ്ണ വില 4.53 ശതമാനം ഉയർന്ന്  ബാരലിന് 65.54 യുഎസ് ഡോളറിലെത്തി

Oil spikes, stocks plunge after Iran attacks
ഇറാൻ ആക്രമണം: എണ്ണവില കുതിച്ചുയർന്നു, ഓഹരികൾ ഇടിഞ്ഞു

By

Published : Jan 8, 2020, 12:28 PM IST

ടോക്കിയോ: ഇറാഖിൽ യുഎസ് സേനക്കെതിരെ ടെഹ്‌റാൻ മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനാൽ ആഗോള വിപണിയിൽ എണ്ണവില ബുധനാഴ്‌ച ഉയർന്നു. 4.53 ശതമാനം ഉയർന്ന് ബാരൽ വില 65.54 യുഎസ് ഡോളറിലെത്തി.

ടോക്കിയോ സ്‌റ്റോക്ക് എക്സ്ചേഞ്ചിലെ സ്‌റ്റോക്ക് ഇൻഡിക്കേറ്ററിനെ 2020 ജനുവരി 8 ന് മറികടന്ന് പോകുന്ന ഒരു യാത്രക്കാരൻ

ആഗോള ഓഹരി വിപണികൾ നഷ്‌ടത്തിലാണ്. ടോക്കിയോ ഓഹരികൾ കുത്തനെ ഇടിഞ്ഞു. നിക്കി 225 സൂചിക 2.5 ശതമാനം ഇടിഞ്ഞു. ടോപിക്‌സ്‌ സൂചിക 2 ശതമാനത്തിൽ കൂടുതൽ ഇടിഞ്ഞു. കൂടുതൽ സുരക്ഷിത നിക്ഷേപമായ യെൻ ലേക്കുള്ള നിക്ഷേപകരുടെ നീക്കം ജപ്പാൻ ഓഹരി വിപണികളേയും ബാധിക്കുന്നു.

ABOUT THE AUTHOR

...view details