ബെംഗളൂരു: ഇന്ത്യക്കാർക്ക് ഇനി ബിറ്റ്കോയിൻ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാം. ബ്ലോക്ക്‌ചെയിൻ കമ്പനിയായ യുനോകോയിനാണ് ഇതിന് അവസരമൊരുക്കുന്നത്. ബിറ്റ്കോയിൻ ഈടാക്കി ആ തുകയ്‌ക്കുള്ള ഗിഫ്റ്റ് വൗച്ചറുകളാണ് യുനോകോയിൻ നൽകുക.
ഇന്ത്യയിൽ ഇനി ബിറ്റ് കോയിനുകൾ ഉപയോഗിച്ച് സാധനം വാങ്ങാം - യുനോകോ ബ്ലോക്ക്‌ചെയിൻ കമ്പനി
ഓഗസ്റ്റ് 12ലെ വിപണി അനുസരിച്ച് 34,10,899.52 രൂപയാണ് ഒരു ബിറ്റ് കോയിന്‍റെ മൂല്യം
![ഇന്ത്യയിൽ ഇനി ബിറ്റ് കോയിനുകൾ ഉപയോഗിച്ച് സാധനം വാങ്ങാം unocoin cryptocurrency bitcoins ബിറ്റ് കോയിൻ യുനോകോ ബ്ലോക്ക്‌ചെയിൻ കമ്പനി ബിറ്റ് കോയിൻ മൂല്യം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12748485-thumbnail-3x2-bitcoin.jpg)
100 മുതൽ 5,000 രൂപവരെയുള്ള ഗിഫ്റ്റ് വൗച്ചറുകളാണ് കമ്പനി ബിറ്റ് കോയിന് പകരമായി നൽകുന്നത്. ഡൊമിനോസ് പിസാ, കഫെ കോഫി ഡേ, ബാസ്കിൻ-റോബിൻസ്, ഹിമാലയ, പ്രെസ്റ്റീജ് തുടങ്ങി തൊണ്ണൂറോളം വ്യത്യസ്ത ബ്രാൻഡുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഈ ഗിഫ്റ്റ് വൗച്ചറുകൾ ഉപയോഗിക്കാം. ആദ്യമായാണ് ഇന്ത്യയിൽ ഇത്തരത്തിൽ ബിറ്റ്കോയിൻ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം ഒരുങ്ങുന്നത്.
യുനോകോയിൻ ഉപഭോക്താക്കൾക്ക് കമ്പനിയുടെ ആപ്ലിക്കേഷനിലൂടെ ഗിഫ്റ്റ് വൗച്ചറുകൾ ലഭ്യമാകും. ഓഗസ്റ്റ് 12ലെ വിപണി അനുസരിച്ച് 34,10,899.52 രൂപയാണ് ഒരു ബിറ്റ് കോയിന്‍റെ മൂല്യം. 2013ൽ സ്ഥാപിതമായ സ്റ്റാർട്ടപ്പ് സംരംഭം യുനോകോയിൻ രാജ്യത്തെ ക്രിപ്റ്റോ കറൻസി മേഖലയിലെ ആദ്യ സംരംഭമാണ്.