ഇന്ധന വിലയില്‍ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ - ഇന്ധന വില
ഇന്ധന വിലയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു
ഇന്ധന വിലയെക്കുറിച്ച് പരിഭ്രാന്തരാകേണ്ടെന്ന് ധർമേന്ദ്ര പ്രധാൻ
കൊൽക്കത്ത: ഇന്ധന വിലയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും വില കുറയ്ക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇറാനും യുഎസും തമ്മിലുള്ള സംഘർഷങ്ങൾ മൂലം ഇന്ധന വില കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചിരുന്നു. ഗള്‍ഫിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലം ഇന്ധന വിലയിൽ വർധനയുണ്ടായെന്നും എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി ഇത് കുറയുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.