ലോകത്ത് മൊബൈല്‍ ഡാറ്റകള്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ലഭിക്കുന്നത് ഇന്ത്യയിലാണെന്ന് പഠനം. യുകെ ആസ്ഥാനമായ ഗവേഷക പോർട്ടൽ കേബിൾ തയ്യാറാക്കിയ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഒരു ജീബി ഡാറ്റക്കായി യുകെയില്‍ 6.66 ഡോളറും യുഎസില്‍ 12.37 ഡോളറും ചിലവിടുമ്പോള്‍ ഇന്ത്യയില്‍ 0.26 ഡോളര്‍ ചിലവിട്ടാല്‍ മതിയാകും എന്നാണ് പഠനത്തില്‍ പറയുന്നത്.
ഏറ്റവും ചിലവ് കുറഞ്ഞ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം ഇന്ത്യയിലെന്ന് പഠനം
2018 ഒക്ടോബർ-നവംബർ കാലയളവിൽ 230 രാജ്യങ്ങളിലെ 6,313 മൊബൈൽ ഡേറ്റ പ്ലാനുകൾ താരതമ്യം ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്. ഒരു ജീബി ഡാറ്റക്കായി യുകെയില്‍ 6.66 ഡോളറും യുഎസില്‍ 12.37 ഡോളറും ചിലവിടുമ്പോള്‍ ഇന്ത്യയില്‍ 0.26 ഡോളര്‍ ചിലവിട്ടാല്‍ മതിയാകും എന്നാണ് പഠനത്തില്‍ പറയുന്നത്.
2018 ഒക്ടോബർ-നവംബർ കാലയളവിൽ 230 രാജ്യങ്ങളിലെ 6,313 മൊബൈൽ ഡേറ്റ പ്ലാനുകൾ താരതമ്യം ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം വളരെക്കൂടുതലാണ് ആയതിനാല്‍ തന്നെ ഇവിടെ ടെലികോം കമ്പനികളും ധാരാളമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കുവാനായി നിരവധി കിഴിവുകളാണ് ടെലികോം കമ്പനികള്‍ നല്‍കുന്നത്. ഒരു ജീബി ഡാറ്റക്കായി രാജ്യത്ത് 57ല്‍ പരം പ്ലാനുകളുണ്ടെന്നും പഠനത്തില്‍ പറയുന്നു. സിംബാബെയിലാണ് ഡാറ്റക്ക് ഏറ്റവും ചിലവ് കൂടുതല്‍. 75.20 ഡോളറാണ് സിംബാബെയിലെ ഒരു ജീബി ഡാറ്റയുടെ വില.
2016ലെ ജിയോയുടെ കടന്നു വരവോടെയാണ് ഇന്ത്യയില്‍ ടെലികോം കമ്പനികള്‍ തമ്മിലുള്ള മത്സരം ശക്തമായത്. വിപണിയിലെത്തി അധികം വൈകാതെ തന്നെ 280 ദശലക്ഷം ഉപഭോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്ന് ജിയോ അവകാശപ്പെടുന്നു.