കേരളം

kerala

ETV Bharat / business

വിൽപന കുറഞ്ഞു ; പാലിന്‍റെ അളവും വിലയും കൂട്ടി മിൽമ - മിൽമ

മലബാർ മേഖലയിലെ പരിഷ്കാരം എറണാകുളത്തും ; പാൽ വില്‍പനയില്‍ അഞ്ച് ശതമാനം വർധന ലക്ഷ്യം

milma  milma milk price  മിൽമ  പാൽ വില
വിൽപന കുറഞ്ഞു; പാലിന്‍റെ അളവും വിലയും കൂട്ടി മിൽമ

By

Published : Jul 14, 2021, 3:40 PM IST

എറണാകുളം: ലോക്ക്ഡൗണിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ പാക്കറ്റ് പാലിന്‍റെ അളവും വിലയും വർധിപ്പിച്ച് മിൽമ. പാൽ വില്‍പന കുറഞ്ഞതിനെ തുടർന്നാണ് നടപടി.

മലബാർ, എറണാകുളം മേഖലകളിലാണ് മിൽമ പാലിന്‍റെ വിലയും അളവും വർധിപ്പിച്ചത്. ആവശ്യക്കാർ കൂടുതൽ ഉള്ള പാൽ പാക്കറ്റുകൾക്ക് നാല് മുതൽ അഞ്ച് ശതമാനം വരെയാണ് അളവും വിലയും വർധിച്ചത്.

Also Read:പ്രാഥമിക ഓഹരി വില്പനയ്‌ക്ക് ഒരുങ്ങി മൊബിക്വിക്

മലബാർ മേഖലയിൽ രണ്ടുമാസം മുൻപ് കൊണ്ടുവന്ന പരിഷ്കാരമാണ് ഈ മാസം എറണാകുളത്തും നടപ്പാക്കിയത്. മലബാറിൽ വിൽപന കൂടുതലുള്ള നീല കവർ പാക്കറ്റിന്‍റെ (ഹോമോജനൈസ്‌ഡ് പാൽ) അളവ് 25 മില്ലിലിറ്റർ കൂട്ടി 525 മില്ലിയാക്കി.

നീല കവർ പാക്കറ്റിന്‍റെ വിലയിലും മൂന്ന് രൂപയുടെ വർധനവുണ്ട്. 25 രൂപയാണ് പുതിയ വില. എറണാകുളം മേഖലയിൽ വിൽപന കൂടിയ പ്രൈഡ് (ഓറഞ്ച് കവർ) പാലിന്‍റെ അളവ് 20 മില്ലി കൂട്ടി 520 മില്ലിയാക്കി.

ഒരു രൂപ കൂട്ടുകയും ചെയ്തു. ഇപ്പോൾ ഒരു പാക്കറ്റ് പ്രൈഡ് പാലിന്‍റെ വില 25 രൂപയാണ്. ലോക്ക്ഡൗണിനെ തുടർന്ന് പാൽ സംഭരണം വർധിക്കുകയും വിൽപന കുറയുകയും ചെയ്തതാണ് പുതിയ പരിഷ്‌കരണത്തിന് കാരണം.

പുതിയ മാറ്റത്തിലൂടെ പാൽ വില്‍പനയില്‍ അഞ്ച് ശതമാനം വർധനയാണ് മിൽമ പ്രതീക്ഷിക്കുന്നത്. പാക്കറ്റ് തൈരിന്‍റെ അളവും മിൽമ 25 മില്ലി കൂട്ടിയിട്ടുണ്ട്. പുതിയ മാറ്റം ഉടനെ തന്നെ തിരുവനന്തപുരം മേഖലയിലും നടപ്പാക്കും.

പ്രതിസന്ധി പരിഹരിക്കാനായി പാൽ വില വർധിപ്പിക്കാനുള്ള മിൽമയുടെ ശുപാർശ സർക്കാർ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിവിധ മേഖലകൾ പാക്കറ്റ് പാലിന്‍റെ അളവും വിലയും നേരിയ തോതിൽ കൂട്ടാനുള്ള നിർദേശം മുന്നോട്ടുവച്ചത്.

ABOUT THE AUTHOR

...view details