കേരളം

kerala

ETV Bharat / business

രണ്ട് ശതമാനത്തിലധികമുയർന്ന് മാരുതി സുസുക്കി ഇന്ത്യ ഓഹരികൾ - ഓഹരി വിപണി

എം‌എസ്‌ഐ ഓഹരികൾ ബി‌എസ്‌ഇയിൽ 2.19 ശതമാനം ഉയർന്ന് 7,032.90 രൂപയും എൻ‌എസ്‌ഇയിൽ  1.99 ശതമാനം ഉയർന്ന് 7,024.05 രൂപയുമായി.

Maruti Suzuki shares rise 2.19%
രണ്ട് ശതമാനത്തിലധികമുയർന്ന് മാരുതി സുസുക്കി ഇന്ത്യ ഓഹരികൾ

By

Published : Dec 9, 2019, 1:10 PM IST

ന്യൂഡൽഹി: നവംബറിൽ മൊത്ത ഉൽപ്പാദനത്തിൽ വർധനവുണ്ടായതിനെത്തുടർന്ന് മാരുതി സുസുക്കി ഇന്ത്യയുടെ(എം‌എസ്‌ഐ) ഓഹരികൾ രണ്ട് ശതമാനത്തിലധികം ഉയർന്നു. എം‌എസ്‌ഐ ഓഹരികൾ ബി‌എസ്‌ഇയിൽ 2.19 ശതമാനം ഉയർന്ന് 7,032.90 രൂപയും എൻ‌എസ്‌ഇയിൽ 1.99 ശതമാനം ഉയർന്ന് 7,024.05 രൂപയുമായി.

മാരുതി സുസുക്കി നവംബറിൽ ഉത്പാദനം 4.33 ശതമാനം വർദ്ധിപ്പിച്ചു. ആവശ്യം കുറഞ്ഞതിനാൽ തുടർച്ചയായ ഒമ്പത് മാസത്തേക്ക് ഉൽ‌പാദനം കുറച്ചിരുന്ന മാരുതി സുസുക്കി നവംബറിൽ ഉത്പാദനം 4.33 ശതമാനം വർദ്ധിപ്പിച്ചിരുന്നു. മൊത്തം 1,41,834 യൂണിറ്റാണ് കമ്പനി നവംബറിൽ ഉത്പാദിപ്പിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസം 1,35,946 യൂണിറ്റായിരുന്നു.
5.64 ശതമാനം നഷ്‌ടവുമായി വ്യാപാരം തുടരുകയാണ് വൊഡാഫോൺ ഐഡിയ.
ക്രമീകരിച്ച മൊത്ത വരുമാന തുക (എജിആർ)യിൽ സർക്കാർസഹായമില്ലെങ്കിൽ വൊഡാഫോൺ ഐഡിയയുടെ പ്രവർത്തനം നിർത്തേണ്ടി വരുമെന്ന കമ്പനി ചെയർമാൻ കുമാർ മംഗലം ബിർള കഴിഞ്ഞ ദിവസം പറഞ്ഞതിനെത്തുടർന്നാണിത്.

ABOUT THE AUTHOR

...view details