കേരളം

kerala

ETV Bharat / business

മാരുതി സുസുക്കിയുടെ സിയാസ് എസ് വിപണിയിൽ - മാരുതി സുസുക്കി

മാരുതി സുസുക്കിയുടെ സിയാസ് എസ് വിപണിയിലെത്തി. 10.08 ലക്ഷം രൂപയാണ് വില (എക്‌സ്‌ഷോറൂം ഡൽഹി)

Maruti Suzuki launches sports variant of Ciaz sedan
മാരുതി സുസുക്കിയുടെ സിയാസ് എസ് വിപണിയിൽ

By

Published : Jan 25, 2020, 1:48 PM IST

ന്യൂഡൽഹി:രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ മാരുതി സുസുക്കിയുടെ സെഡാൻ മോഡലായ സിയാസിന്‍റെ സ്‌പോർട്‌സ് വേരിയന്‍റായ സിയാസ് എസ് പുറത്തിറക്കി. 10.08 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം ഡൽഹി) ഇതിന്‍റെ വില. സാംഗ്രിയ റെഡ്, പ്രീമിയം സിൽവർ, പേൾ സ്‌നോ വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ വിപണിയിലെത്തിയിരിക്കുന്ന സിയാസ് എസ്, ഏറ്റവും ഉയർന്ന വേരിയന്‍റായ ആൽഫ അടിസ്ഥാനപ്പെടുത്തി നിർമിച്ചതാണ്.

സിയാസിന്‍റെ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന പരിഷ്‌കരിച്ച വേരിയന്‍റുകൾക്ക് 8.31 ലക്ഷം മുതൽ 11.09 ലക്ഷം രൂപ വരെയാണ് വിലയെന്ന് കമ്പനി അറിയിച്ചു. സിയാസ് വേരിയന്‍റുകൾ ഇനി ഡീസൽ എൻജിനിൽ ലഭ്യമാവില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.

കറുപ്പ് നിറത്തിൽ വരുന്ന എക്‌സ്‌റ്റീരിയർ-ഇന്‍റീരിയർ, ട്രങ്ക് ലിഡ് സ്പോയ്‌ലർ, കറുപ്പ് നിറത്തിൽ മൾട്ടി സ്പോക്ക് 16 ഇഞ്ച് അലോയ് വീലുകൾ എന്നിവ സിയാസ്‌ എസിനെ സ്പോട്ടിയും സ്‌റ്റൈലിഷുമാക്കുന്നു.

ABOUT THE AUTHOR

...view details