മുംബൈ: ബിഎസ്‌ഇ സെൻസെക്‌സ് 297.50 പോയിന്‍റ്(0.72%) ഇടിഞ്ഞ് 41,163.76ലെത്തി. എൻഎസ്‌ഇ നിഫ്റ്റി 88 പോയിന്‍റ്(0.72%) കുറഞ്ഞ് 12,126.55 ൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സിൽ ഭാരതി എയർടെല്ലിനാണ് കൂടുതൽ നഷ്‌ടം(2.23%) നേരിട്ടത്.
സെൻസെക്‌സ് 297 പോയിന്‍റ് നഷ്‌ടത്തിൽ, സ്വർണ വിലയിൽ 116 രൂപ വർധന - സ്വർണ്ണ വില-26-12-2019
സെൻസെക്‌സിൽ ഭാരതി എയർടെല്ലിനാണ് കൂടുതൽ നഷ്‌ടം(2.23%) നേരിട്ടത്
റിലയൻസ് ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി, സൺ ഫാർമ, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി, ടൈറ്റൻ, കൊട്ടക് ബാങ്ക് എന്നിവയുടെ ഓഹരികൾ നഷ്‌ടത്തിലാണ്. ഒഎൻജിസി, എൻടിപിസി, ടാറ്റാ സ്‌റ്റീൽ, ബജാജ് ഫിനാൻസ്, എം ആൻഡ് എം എന്നിവയുടെ ഓഹരികൾ 1.63 ശതമാനത്തോളം ഉയർന്നു.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 71.27 (ഇൻട്രാ-ഡേ) രൂപ ആയി. ആഗോള എണ്ണ വില ബാരലിന് 0.33 ശതമാനം ഉയർന്ന് 67.42 യുഎസ് ഡോളറിലെത്തി. രാജ്യ തലസ്ഥാനത്ത് സ്വർണം 10 ഗ്രാമിന് 116 രൂപ ഉയർന്ന് 39,630 രൂപയിലെത്തി. മുൻ വ്യാപാര ദിവസം അവസാനിപ്പിക്കുമ്പോൾ 10 ഗ്രാമിന് 39,514 രൂപയായിരുന്നു സ്വർണ വില. വെള്ളി വില കിലോക്ക് 454 രൂപ ഉയർന്ന് 48,060 രൂപയായി. മുൻ വ്യാപാര ദിവസം അവസാനിപ്പിക്കുമ്പോൾ കിലോക്ക് 47,606 രൂപയായിരുന്നു വില.