കേരളം

kerala

ETV Bharat / business

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന - silver rate

പവന് 140 രൂപയാണ് കൂടിയത്

സ്വർണവില  സംസ്ഥാനത്തെ സ്വർണവില  gold rate  silver rate  kerala gold rate
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന

By

Published : Aug 28, 2021, 11:51 AM IST

സംസ്ഥാനത്തെ സ്വർണവില ശനിയാഴ്‌ചയും വർധിച്ചു. പവന് 140 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന് ഇപ്പോഴത്തെ വില 35,640 രൂപയാണ്.

Also Read: ഇന്ത്യയുടെ ഡിജിറ്റൽ കറൻസി; ട്രയൽ ഡിസംബറിൽ ആരംഭിച്ചേക്കും

ഗ്രാമിന് 15 രൂപ വർധിച്ച് 4455 രൂപയായി. സംസ്ഥാനത്ത് വെള്ളിയുടെ വിലയും വർധിച്ചു. ഒരു കിലോ വെള്ളിക്ക് 800 രൂപ കൂടി 68,700ൽ എത്തി. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന്‍റെ വിലയിലും നേരിയ വർധനവ് പ്രകടമായി. ഔണ്‍സിന് 1,796.07 ഡോളറിലാണ് വ്യാപാരം.

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കില്ലെന്ന പ്രഖ്യാപനമാണ് സ്വർണ വില വർധിക്കാൻ കാരണമായത്. ഓഗസ്റ്റ് ഒമ്പത് മുതൽ 11 വരെ സ്വർണവില 34,680 രൂപ ആയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ– രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

ABOUT THE AUTHOR

...view details