കേരളം

kerala

സംസ്ഥാനത്ത് സ്വർണവില കൂടി

By

Published : Aug 27, 2021, 11:40 AM IST

പവന് 160 രൂപയാണ് കൂടിയത്.

kerala gold price  kerala silver price  സ്വർണവില കൂടി  സംസ്ഥാനത്ത് സ്വർണവില
സംസ്ഥാനത്ത് സ്വർണവില കൂടി

തുടർച്ചയായ രണ്ടുദിവസത്തെ വിലയിടിവിന് ശേഷം സ്വർണവില വീണ്ടും കൂടി. പവന് 160 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന് വെള്ളിയാഴ്‌ച വില 35,520 രൂപയാണ്.

Also Read: യാഹു ഇന്ത്യയിലെ വാർത്ത സൈറ്റുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു

ഗ്രാമിന് 20 രൂപ കൂടി 4440 രൂപയായി. സംസ്ഥാനത്ത് വെള്ളിയുടെ വിലയും വർധിച്ചു. ഒരു കിലോ വെള്ളിക്ക് 4,700 രൂപ കൂടി 67,900ൽ എത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയിലും നേരിയ വർധനവ് ഉണ്ടായി. 10 ഗ്രാമിന് 0.4 ശതമാനം ഉയർന്ന് 47,430 രൂപയിലെത്തി.

ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്‍റെ വിലയിലും നേരിയ വർധനവ് പ്രകടമായി. ഔണ്‍സിന് 0.1 ശതമാനം വില ഉയർന്ന് 1,793.68 ഡോളറിലാണ് വ്യാപാരം. ഓഗസ്റ്റ് ഒമ്പത് മുതൽ 11 വരെ സ്വർണവില 34,680 രൂപ ആയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ– രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

ABOUT THE AUTHOR

...view details