കേരളം

kerala

ETV Bharat / business

എമർജൻസി ഡാറ്റ ലോണുമായി ജിയോ, വിശദാംശങ്ങൾ അറിയാം - എമർജൻസി ഡാറ്റ ലോൺ

മുൻകൂർ പണം അടയ്‌ക്കാതെ തന്നെ ഡാറ്റാ ആഡ് ഓണ്‍ പായ്‌ക്കുകൾ ലഭിക്കുന്നതിനുള്ള സൗകര്യമാണ് ജിയോ അവതരിപ്പിച്ചത്.

jio  reliance industries  reliance jio  jio data loan  jio emergency data loan  jio new plans  jio new offers  how to avail emergency jio data  jio 1 GB data loan  എമർജൻസി ഡാറ്റ ലോൺ  റിലയൻസ് ജിയോ
എമർജൻസി ഡാറ്റ ലോൺ ആരംഭിച്ച് ജിയോ, വിശദാംശങ്ങൾ അറിയാം

By

Published : Jul 3, 2021, 12:23 PM IST

മുംബൈ: ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്റർ റിലയൻസ് ജിയോ ഉപഭോക്താക്കൾക്കായി എമർജൻസി ഡാറ്റാ ലോൺ സൗകര്യം പ്രഖ്യാപിച്ചു. പ്രതിദിന ഡേറ്റ തീരുമ്പോൾ തന്നെ തൽക്ഷണം ഉപഭോക്താക്കൾക്ക് റീചാർജ് ചെയ്യാതെ തന്നെ ഡാറ്റ ആഡ് ഓൺ ലഭിക്കുന്നതിന് ഈ സൗകര്യം സഹായിക്കുമെന്ന് ജിയോ അറിയിച്ചു.

Also Read: കസ്റ്റമര്‍ റിവ്യൂവിലെ വ്യാജനെ കണ്ടെത്താം, കേരള പൊലീസ് പറയുന്നത് കേള്‍ക്കൂ

എമർജൻസി ഡാറ്റ ലോൺ ആക്ടിവേറ്റ് ചെയ്യുന്നതിന് പണം നൽകി റീചാർജ് ചെയ്യേണ്ടതില്ല. പണം പിന്നീട് അടച്ചാൽ മതിയാകും. നിലവിൽ ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 1 ജിബി മുതൽ അഞ്ച് പ്ലാനുകളിലുള്ള എമർജൻസി ഡാറ്റ ലോൺ പായ്ക്കുകൾ ലഭ്യമാണ്. ഒരു ജിബി അധിക ഡാറ്റയ്‌ക്കക് 11 രൂപയാണ് ജിയോ ഈടാക്കുന്നത്.

എമർജൻസി ഡാറ്റ ലോൺ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം

  • മൈ ജിയോ അപ്ലിക്കേഷൻ തുറന്ന് പേജിന്‍റെ മുകളിൽ ഇടതു വശത്തുള്ള മെനു തെരഞ്ഞെടുക്കുക
  • മെനുവിൽ നിന്ന് എമർജൻസി ഡാറ്റ ലോണിൽ ക്ലിക്ക് ചെയ്യുക
  • ഏത് ആഡ് ഓൺ പാക്ക് ആണ് വേണ്ടതെന്ന് തെരഞ്ഞെടുക്കുക, തുടർന്ന് പ്ലാൻ ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

ABOUT THE AUTHOR

...view details