മുംബൈ: തുടർച്ചയായി മൂന്നാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണികൾ. സെൻസെക്‌സ് 123.07 പോയന്‍റ് അഥവ 0.23 ശതമാനം ഉയർന്ന് 54,492.84ൽ എത്തി. നിഫ്റ്റി 35.80 പോയന്‍റ് അഥവ 0.22 ശതമാനം ഉയർന്ന് 16,294.60ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്.
നേട്ടം തുടർന്ന് ഓഹരി വിപണി
സെൻസെക്‌സ് 123.07 പോയന്‍റ് ഉയർന്ന് 54,492.84ലും നിഫ്റ്റി 35.80 പോയന്‍റ് ഉയർന്ന് 16,294.60ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.
നേട്ടം തുടർന്ന് ഓഹരി വിപണി
ചോല ഇൻവെസ്റ്റ് , ഭാരതി എയർടെൽ, സെയിൽ, ഇൻഡസ് ടവർ, നാൽകോ തുടങ്ങിയവരാണ് നേട്ടമുണ്ടാക്കിയവരിൽ മുമ്പിൽ. ഐഡിഎഫ്‌സി വെസ്റ്റ് ബാങ്ക്, ബോഷ്, എസ്ബിഐ , ഐസിഐസി പ്രുഡെൻഷ്യ തുടങ്ങിയവയാണ് നഷ്ടം നേരിട്ടവരിൽ പ്രമുഖർ.
വ്യാപാരത്തിന്‍റെ തുടക്കത്തിൽ വിപണി റെക്കോഡ് നേട്ടത്തിൽ എത്തിയെങ്കിലും നിക്ഷേപകർ ലാഭമെടുപ്പിലേക്ക് തിരിഞ്ഞതോടെ സൂചികകൾ നഷ്ടത്തിലായി. പിന്നീട് ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വിപണി ലാഭത്തിൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.