ആഗോള ഓഹരി വിപണികളുടെ പ്രതിഫലനമായി ഇന്ത്യൻ ഓഹരി വിപണിയും ഇന്ന് കുത്തനെ ഇടിഞ്ഞു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് സെൻസെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്‌സ് 586.66 പോയിന്‍റ് ഇടിഞ്ഞ് 52,553.40ൽ എത്തി. നിഫ്റ്റി 1.07 ശതമാനം കുറഞ്ഞ് 15,752.40ൽ ആണ് വ്യാപാരം നിർത്തിയത്.
കുത്തനെ ഇടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി - സെൻസെക്‌സ്
മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് സെൻസെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്.
ഡോളറിനെതിരെ ഇന്ത്യൻ രൂപ 30 പൈസ ഇടിഞ്ഞ് 74.87ൽ എത്തി. യുഎസ് ഡോളറിനെതിരെ വെള്ളിയാഴ്ച 74.57 ആയിരുന്നു ഇന്ത്യൻ രൂപയുടെ മൂല്യം. എച്ച്ഡിഎഫ്‌സി ബാങ്കാണ് സെൻസെക്‌സ് പാക്കിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. എച്ച്ഡിഎഫ്‌സിയുടെ മൂന്ന് ശതമാനം മൂല്യമാണ് ഇടിഞ്ഞത്. ഇൻഡസ് ഇൻ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, മാരുതി, ബജാജ് ഫിനാൻസ് എന്നിവരാണ് നഷ്ടം നേരിട്ട മറ്റു പ്രമുഖർ.
എന്നാൽ പുതുതായി ലിസ്റ്റുചെയ്‌ത ജിആർ ഇൻഫ്രയ്‌ക്കും ക്ലീൻ സയൻസിനും ഓഫർ വിലയിൽ നിന്ന് 98-103 ശതമാനം ഉയർച്ചയാണ് ഉണ്ടായത്.