കേരളം

kerala

ETV Bharat / business

കൊവിഡിനിടയിലും നേട്ടമുണ്ടാക്കി പോസ്റ്റ് ഓഫിസ് ബാങ്ക്; ഇടപാടുകൾ ഇരട്ടിയായി - പോസ്റ്റ് ഓഫിസ് ബാങ്ക്

കഴിഞ്ഞ 15 മാസം കൊണ്ട് നാലരലക്ഷം മുതിർന്ന പൗരന്മാരാണ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്‍റ്സ് ബാങ്കിന്‍റെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചത്.

india post payments bank  india post payments bank transactions  പോസ്റ്റ് ഓഫിസ് ബാങ്ക്  india post payments bank digital expansion
കൊവിഡിനിടയിലും നേട്ടമുണ്ടാക്കി പോസ്റ്റ് ഓഫിസ് ബാങ്ക്; ഇടപാടുകൾ ഇരട്ടിയായി

By

Published : Jul 28, 2021, 12:33 PM IST

ന്യൂഡൽഹി: കൊവിഡിനിടയിലും നേട്ടമുണ്ടാക്കി ഇന്ത്യ പോസ്റ്റ് പേയ്‌മെന്‍റ്സ് ബാങ്ക്. കഴിഞ്ഞ വർഷം കൊവിഡ് ആരംഭിച്ച ശേഷം ബാങ്കിന്‍റെ ഇടപാടുകൾ ഇരട്ടിയായി വർധിച്ചു. ദിവസവും 30 കോടി രൂപയുടെ ഒരു ദശലക്ഷത്തോളം ഇടപാടുകളാണ് പോസ്റ്റ് പേയ്‌മെന്‍റ് ബാങ്ക് വഴി നടക്കുന്നത്. കഴിഞ്ഞ 15 മാസം കൊണ്ട് നാലരലക്ഷം മുതിർന്ന പൗരന്മാരാണ് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചതെന്ന് ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്സ് ബാങ്ക് മാനേജിംഗ് ഡയറക്ടർ ജെ വെങ്കട്ടരാമു അറിയിച്ചു.

Also Read: പോസ്റ്റ് ഓഫിസ് ബാങ്കിന്‍റെ ഡോർസ്റ്റെപ്പ് സേവനങ്ങൾക്ക് ഇനി ചാർജ് ഇടാക്കും

ഇന്ത്യ പോസ്റ്റ് നെറ്റ്‌വർക്കിനൊപ്പം ഡിജിറ്റൽ സേവനങ്ങൾക്കായി ഒരു പ്ലാറ്റ്‌ഫോം ആരംഭിക്കാനും നിലവിൽ ബാങ്കിന് പദ്ധതിയുണ്ട്. പുതിയ നിരവധി സേവനങ്ങൾ ബാങ്ക് അവതരിപ്പിച്ചിരുന്നു. പെൻഷൻ പദ്ധതിക്കു വേണ്ടിയുള്ള ലൈഫ് സർട്ടിഫിക്കറ്റ്, ഓണ്‍ലൈൻ ഫണ്ട് ട്രാൻസ്ഫർ, പോസ്റ്റ് ഓഫീസിൽ പോകാതെ നിക്ഷേപം നടത്താനും പിൻവലിക്കാനുമുള്ള സൗകര്യം തുടങ്ങിയവ ഇപ്പോൾ ലഭ്യമാണ്.

നിലവിൽ ഗ്രാമീണ്‍ ഡാക്ക് സേവകൻമാർ വഴിയാണ് വീട്ടിലെത്തിയും ഓണ്‍ലൈനായും ഉള്ള പല സേവനങ്ങളും പോസ്റ്റ് ഓഫീസ് നടത്തുന്നത്. ഇത്തരം സേവനങ്ങൾക്കെല്ലാം ഒരു പൊതു പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ലക്ഷ്യം. ഇത്തരം സേവനങ്ങളിലൂടെ ഫീസ് ഇനത്തിലുള്ള ബാങ്കിന്‍റെ വരുമാനം വർധിപ്പിക്കാനും പദ്ധതിയുണ്ട്. 2018ൽ ആരംഭിച്ച ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്സ് ബാങ്കിന് നിലവിൽ 650 ശാഖകളും 2,500 കോടിയിലധികം രൂപയുടെ നിക്ഷേപവും ഉണ്ട്.

ABOUT THE AUTHOR

...view details