കേരളം

kerala

ETV Bharat / business

ഇന്ത്യയിൽ പെട്രോൾ, ഡീസൽ ഉപഭോഗം 10 ശതമാനത്തിധികം വർധിക്കും: ഐസിആർഎ - ഐസിആർഎ

ഈ സാമ്പത്തിക വർഷം പെട്രോളിന്‍റെ ഉപഭോഗം 14 ശതമാനവും ഡീസലിന്‍റെ ഉപഭോഗം 10 ശതമാനവും ആണ് വർധിക്കുക. ഇന്ധന വില വർധനവില്‍ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നത്.

petrol consumption  diesel consumption  oil consumption grow fy22  ICRA  പെട്രോൾ ഡീസൽ ഉപഭോഗം  ഐസിആർഎ  ഇന്ധന വില വർധന
ഇന്ത്യയിൽ പെട്രോൾ, ഡീസൽ ഉപഭോഗം 10 ശതമാനത്തിധികം വർധിക്കും: ഐസിആർഎ

By

Published : Jun 25, 2021, 5:39 PM IST

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയിലെ ഇന്ധന ഉപഭോഗം വർധിക്കുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ. പെട്രോളിന്‍റെ ഉപഭോഗം 14 ശതമാനവും ഡീസലിന്‍റെ ഉപഭോഗം 10 ശതമാനവും വർധിക്കും. സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കൽ നടത്തുന്നതിന്‍റെ സൂചനയാണ് ഇന്ധന ഉപഭോഗത്തിലെ വർധവെന്നും ഐസിആർഎ അറിയിച്ചു.

Also Read:സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ ലെൻസ്‌കാർട്ട്

ഇന്ധന വില വർധനവില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നത്. നിലവിൽ രാജ്യത്തിന്‍റെ പല ഭാഗത്തും ഇന്ധന വില 100 കടന്ന സ്ഥിതിയാണ്. ഇന്ധന വില വർധവിലൂടെ കേന്ദ്ര സർക്കാരിന് 0.4 ട്രില്യണ്‍ രൂപ മുതൽ 3.6 ട്രില്യണ്‍ രൂപ വരെ അധിക വരുമാനം ഉണ്ടാകുമെന്നും ഐസിആർഎ പറയുന്നു. സെസ് ഇനത്തിൽ 0.4 ട്രില്യണ്‍ രൂപ കേന്ദ്രം ഒഴിവാക്കിയാൽ ഒരു ലിറ്റർ പെട്രോൾ/ ഡീസലിന് 4.5 രൂപ വരെ കുറയ്‌ക്കാനാവും.

ക്രൂഡ് ഓയിൽ വില ഉയരും

സെസ് കുറയ്‌ക്കുന്നത് ജൂലൈയിലെ ഉപഭോക്തൃ വില സൂചിക ഐസിആർഎ പ്രവചിച്ചതിലും 10 പോയിന്‍റ് കുറവായിരിക്കും. ഉപഭോക്തൃ വില സൂചികയിൽ 5.25 ശതമാനത്തിന്‍റെ വർധനവാണ് വരുന്ന ജൂലൈ മാസം ഐസിആർഎ പ്രവചിച്ചത്. 2020 ഏപ്രിലിൽ ക്രൂഡ് ഓയിൽ വില 19.90 ഡോളറായി കുറഞ്ഞിരുന്നു. ഈ വർഷം ജൂണിൽ ക്രൂഡ് ഓയിൽ വില ബാരലിന് 75 ഡോളറിൽ എത്തി. ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില സെപ്റ്റംബർ വരെ ബാരലിന് 75-85 ഡോളറിനിടയിലായിരിക്കും എന്നാണ് വിലയിരുത്തൽ.

കൊവിഡിന്‍റെ ഒന്നാം തരംഗം രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച 7.3 ശതമാനം കുറച്ചിരുന്നു. ഈ സാമ്പത്തിക വർഷം 10 ശതമാനത്തിൽ താഴെയാകും രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയെന്ന് മൂഡീസ് ഉൾപ്പടെയുള്ള പല ഏജൻസികളും വിലയിരുത്തിയിരുന്നു. നിലവിൽ തിരുവനന്തപുരത്ത് പെട്രോളിന് 99.74 രൂപയും ഡീസലിന് 94.82 രൂപയും ആണ്. ഒരു ബാരൽ ക്രൂഡ് ഓയിലിന് വെള്ളിയാഴ്‌ച 75.74 ഡോളറാണ് വില. ഇന്ധന വില വർധനവ് രാജ്യത്ത് വിലക്കയറ്റം ഉണ്ടാക്കുകയും ആളുകളുടെ വാങ്ങൽ ശേഷി കുറയ്‌ക്കുകയും ചെയ്‌യും. ക്രൂഡ് ഓയിൽ വിലയിലെ വർധനവ് വ്യാപാര കമ്മിയിലേക്ക് നയിക്കുമെന്നും ഐസിആർഎ പറഞ്ഞു.

ABOUT THE AUTHOR

...view details