കേരളം

kerala

ETV Bharat / business

മൂന്നാം ദിവസവും സ്വർണ വിലയില്‍ ഇടിവ് - Gold prices today

ഇന്ത്യയിൽ സ്വർണ്ണ വില തുടർച്ചയായി മൂന്നാം ദിവസവും കുറഞ്ഞു.കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ ഇടിവുണ്ടായി.ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു

മൂന്നാം ദിവസവും ഇടിഞ്ഞ് സ്വർണ വില

By

Published : Oct 22, 2019, 2:18 PM IST

ന്യൂഡല്‍ഹി:ഇന്ത്യയിൽ സ്വർണ വില തുടർച്ചയായി മൂന്നാം ദിവസവും കുറഞ്ഞു. മള്‍ട്ടി കമോഡിറ്റി എക്സ്ചേഞ്ചില്‍ സ്വർണ വില 0.11 ശതമാനം ഇടിഞ്ഞ്‌ 10 ഗ്രാമിന്‌ 37,850 രൂപയിലെത്തി. എന്നാൽ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ പ്രതീക്ഷയുള്ളതിനാല്‍ ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 1,484.12 ഡോളർ എന്ന ഉയർന്ന നിരക്കിൽ തുടരുന്നു.കേരളത്തിലും സ്വർണ വിലയിൽ ഇടിവുണ്ടായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 3,540 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 28,320 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ABOUT THE AUTHOR

...view details