കൊച്ചി :സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വലിയ ഇടിവ്. ശനിയാഴ്‌ച പവന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,080 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 4385ൽ എത്തി. ഈ മാസം ഇത് അഞ്ചാം തവണയാണ് സ്വർണവില ഇടിയുന്നത്.
Also Read: സെറത്തിന്‍റെ കോവോവാക്‌സ് ഒക്‌ടോബറിൽ ; കുട്ടികള്‍ക്കുള്ളത് 2022 ന്‍റെ ആദ്യപാദത്തില്‍
ഏഴ് ദിവസത്തിനിടെ പവന് 1120 രൂപയുടെ കുറവാണ് ഉണ്ടായത്. ആഗോള നിക്ഷേപകർ കൂട്ടമായി സ്വർണം വിറ്റഴിച്ചതാണ് വിലയിൽ പ്രതിഫലിച്ചത്. യുഎസിലെ ജോബ് ഡാറ്റ ഉയർന്നതും ഡോളർ കരുത്തുനേടിയതും ട്രഷറി ആദായം വർധിച്ചതും സ്വർണത്തെ ബാധിച്ചു. സ്‌പോട്ട് ഗോൾഡ് ട്രോയ് ഔൺസിന്‍റെ വില 2.31ശതമാനം ഇടിഞ്ഞ് 1,762 ഡോളറിലെത്തി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം സ്വർണത്തിന് 46,616 രൂപയായി കുറഞ്ഞു. വരുംദിവസങ്ങളിലും ആഗോളതലത്തിൽ സ്വർണം വില കുറയാനാണ് സാധ്യത.
സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ– രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ സ്വർണ വില നിർണയിക്കപ്പെടുന്നത്.