സംസ്ഥാനത്തെ സ്വർണവില തുടർച്ചയായ രണ്ടാമത്തെ ദിവസവും കുറഞ്ഞു. ഈ മാസം ഇത് നാലാം തവണയാണ് സ്വർണവില ഇടിയുന്നത്. പവന് 160 രൂപയാണ് വെള്ളിയാഴ്‌ച കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,680 രൂപയായി.
സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു - കേരള സ്വർണവില
ആറു ദിവസത്തിനിടയിൽ പവന് 520 രൂപയുടെ കുറവാണ് ഉണ്ടായത്.

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു
ഗ്രാമിന് 20 രൂപ കുറഞ്ഞ് 4460ൽ എത്തി. ആറു ദിവസത്തിനിടയിൽ പവന് 520 രൂപയുടെ കുറവാണ് ഉണ്ടായത്. സ്വർണത്തിന്‍റെ രാജ്യാന്തര വിലയിലും കുറവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം സ്വർണത്തിന് 47,498 രൂപയായി. വെള്ളിയുടെ വിലയിലും ഇന്ന് ഇടിവുണ്ടായി. ഒരു കിലോ വെള്ളിക്ക് 66,940 രൂപയാണ് വില.
സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ– രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.