കഴിഞ്ഞ ദിവസത്തെ വർധനയ്‌ക്ക് ശേഷം ബുധനാഴ്‌ച സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 35,920 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4490ൽ എത്തി. ചൊവ്വാഴ്ച പവന് 200 രൂപ കൂടി 36,200ൽ എത്തിയിരുന്നു.
സ്വർണ വില പവന് 280 രൂപ കുറഞ്ഞു - സ്വർണ വിലയിൽ ഇടിവ്
ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്
സ്വർണ വില പവന് 280 രൂപ കുറഞ്ഞു
ഡോളർ കരുത്ത് നേടിയതാണ് സ്വർണവിലയെ ബാധിച്ചത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില 0.2 ശതമാനം കുറഞ്ഞ് 1,806.56 ഡോളറിലെത്തി. സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ– രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് 28 ശതമാനം കുതിപ്പാണ് കഴിഞ്ഞ വര്‍ഷം സ്വര്‍ണവിലയിലുണ്ടായത്. 2020 ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോഡിൽ എത്തിയിരുന്നു.