എറണാകുളം:സ്വർണ വിലയിൽ പവന് 120 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു ഗ്രാമിന്റെ വില 4,730 രൂപയും ഒരു പവൻ സ്വർണ വില 37,840 രൂപയുമായി. സ്വർണ വിലയിൽ തുടർച്ചയായ വർധനവിന് ശേഷമാണ് വില കുറഞ്ഞു തുടങ്ങിയത്.
കഴിഞ്ഞ വാരാന്ത്യത്തിലെ നേരിയ കുറവിന് ശേഷം, സ്വർണ വില തിങ്കളാഴ്ച മുതൽ തുടർച്ചയായി കുറഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. വ്യാഴാഴ്ച പവന് 120 രൂപയുടെ വർധനവുണ്ടായെങ്കിലും വെള്ളിയാഴ്ച മാറ്റമില്ലാതെ തുടർന്നു. യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിലാണ് സ്വർണ വില കുതിച്ച് ഉയർന്നത്.