കേരളം

kerala

ETV Bharat / business

സ്വർണ വായ്‌പ ഇനി സ്വർണമായി തന്നെ തിരിച്ചടയ്‌ക്കാം

സ്വർണ വായ്‌പ എടുത്ത വ്യാപാരികൾക്കും ജ്വല്ലറികൾക്കും സ്വർണമായി തന്നെ വായ്‌പ തിരിച്ചടക്കാനുള്ള അവസരമാണ് പുതിയ പ്രഖ്യാപനത്തിലൂടെ ലഭിക്കുന്നത്.

gold loans  rbi  സ്വർണ വായ്‌പ  RBI notification  സ്വർണമായി വായ്‌പ തിരിച്ചടക്കാം  loans repaid with gold
സ്വർണ വായ്‌പ ഇനി മുതൽ സ്വർണമായി തന്നെ തിരിച്ചടയ്‌ക്കാം

By

Published : Jun 25, 2021, 7:56 PM IST

മുംബൈ: സ്വർണ വായ്‌പ നൽകിയ ബാങ്കുകൾക്ക് ഇനിമുതൽ തിരിച്ചടവ് സ്വർണമായി തന്നെ വാങ്ങാമെന്ന് ആർബിഐ. സ്വർണ വായ്‌പ എടുത്ത വ്യാപാരികൾക്കും ജ്വല്ലറികൾക്കും സ്വർണമായി തന്നെ വായ്‌പ തിരിച്ചടക്കാനുള്ള അവസരമാണ് പുതിയ പ്രഖ്യാപനത്തിലൂടെ ലഭിക്കുന്നത്. സാധാരണയായി സ്വർണ വായ്‌പയ്‌ക്ക് തുല്യമായ പണമാണ് ബാങ്കുകൾ ഈടാക്കിയിരുന്നത്.

Also Read: ഹീറോ ഇലക്ട്രിക് സ്കൂട്ടറുകളുകള്‍ക്ക് ഇനി വില കുറയും

ഇന്ത്യയിൽ ശുദ്ധീകരിക്കുന്ന സ്വർണത്തിന്‍റെ ഉപയോഗം വർധിപ്പിക്കാനും ജ്വല്ലറികളുടെ കടബാധ്യത വീട്ടാൻ സഹായിക്കുന്നതുമാണ് ആർബിഐയുടെ പരിഷ്കാരം എന്നാണ് വിലയിരുത്തുന്നത്. കേന്ദ്ര ഏജൻസികളിൽ നിന്നോ റിഫൈനറികളിൽ നിന്നോ നേരിട്ടായിരിക്കണം ബാങ്കുകളിലേക്ക് സ്വർണമായി വായ്‌പ തിരിച്ചടയ്‌ക്കേണ്ടത്.

വായ്‌പ എടുത്ത ആളുകൾക്ക് നേരിട്ട് സ്വർണം തിരിച്ചടയ്‌ക്കാൻ സാധിക്കില്ല. കിലോ അടിസ്ഥാനപ്പെടുത്തിയുള്ള തിരിച്ചടവിൽ ഇന്ത്യ ഗോൾഡ് ഡെലിവറി സ്റ്റാൻഡേർഡ് പാലിക്കുന്നതോ ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ ആംഗീകരിച്ചതോ ആയ സ്വർണം മാത്രമേ ബാങ്കുകൾ സ്വീകരിക്കൂ. ഇന്ത്യയിൽ സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളും ഗോൾഡ് മോണിറ്റൈസേഷൻ സ്‌കീമിൽ പങ്കാളികളായ ബാങ്കുകളുമാണ് ജ്വല്ലറികൾക്കും വ്യാപാരികൾക്കും സ്വർണ വായ്‌പ നൽകുന്നത്.

ABOUT THE AUTHOR

...view details