ന്യൂഡൽഹി:കേന്ദ്രസർക്കാരിന് വേണ്ടി റിസർവ് ബാങ്ക് (ആർബിഐ) പുറത്തിറക്കുന്ന സ്വർണ ബോണ്ടുകളിൽ തിങ്കളാഴ്‌ച മുതൽ നിക്ഷേപിക്കാം. ഒരു ഗ്രാമിന് 4807 രൂപയെന്ന നിലയിലാണ് ബോണ്ടിന്‍റെ വില. ബാങ്കുകളിലും തെരഞ്ഞെടുത്ത പോസ്റ്റ്‌ഓഫിസുകളിലും നിന്ന് ബോണ്ടുകൾ വാങ്ങാം.
കേന്ദ്ര സർക്കാരിന്‍റെ സ്വർണ ബോണ്ടുകളിൽ നിക്ഷേപിക്കാം - കേന്ദ്ര സർക്കാരിന്‍റെ സ്വർണ ബോണ്ട്
ഓഗസ്റ്റ് 17വരെ ബോണ്ടുകൾ വാങ്ങാനുള്ള അവസരമുണ്ട്
![കേന്ദ്ര സർക്കാരിന്‍റെ സ്വർണ ബോണ്ടുകളിൽ നിക്ഷേപിക്കാം സ്വർണ ബോണ്ട് gold bond rbi gold സ്വർണ നിക്ഷേപം കേന്ദ്ര സർക്കാരിന്‍റെ സ്വർണ ബോണ്ട് gold bonds sale](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12716349-thumbnail-3x2-gols.jpg)
കേന്ദ്ര സർക്കാരിന്‍റെ സ്വർണ ബോണ്ടുകളിൽ നിക്ഷേപിക്കാം; ഗ്രാമിന് 4807 രൂപ
Also Read: കെയ്‌ൻ എനർജീസിന് ഇന്ത്യ ഒരു ബില്യണ്‍ ഡോളർ തിരികെ നൽകുമെന്ന് റിപ്പോർട്ട്
ഓഗസ്റ്റ് 17വരെ ബോണ്ടുകൾ വാങ്ങാനുള്ള അവസരമുണ്ട്. കാലാവധി പൂർത്തിയാക്കുന്ന മുറയ്‌ക്ക് ആ സമയത്തെ സ്വർണ വില അനുസരിച്ച് ബോണ്ടുകൾ പണമാക്കാം. കൂടാതെ നിക്ഷേപത്തിന്‍റ രണ്ടര ശതമാനം പലിശ ഇനത്തിലും ലഭിക്കും.