കേരളം

kerala

ETV Bharat / business

3,600 കോടിയുടെ ഗോ ഫസ്റ്റ് ഐപിഒയ്ക്ക് SEBI അംഗീകാരം - goair IPO

1,500 കോടിയുടെ ഓഹരികൾ പ്രീ-ഐപിഒയിലൂടെ നൽകാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

gofirst  goair  ഗോ ഫസ്റ്റ് ഐപിഒ  goair IPO  gofirst IPO
3,600 കോടിയുടെ ഗോ ഫസ്റ്റ് ഐപിഒയ്ക്ക് സെബി അംഗീകാരം

By

Published : Aug 31, 2021, 5:32 PM IST

ബജറ്റ് കാരിയർ ഗോ ഫസ്റ്റിന്‍റെ പ്രാഥമിക ഓഹരി വില്പനയ്‌ക്ക് (ഐപിഒ) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) അംഗീകാരം ലഭിച്ചു. 3,600 കോടി രൂപയുടെ ഓഹരികളാണ് ഗോ എയർ ഐപിഒയിലൂടെ വില്പന നടത്തുന്നത്. ഈ വർഷം ആദ്യം ഗോ എയർ എന്ന പേര് മാറ്റി 'ഗോ ഫസ്റ്റ്' എന്ന പേര് കമ്പനി സ്വീകരിച്ചിരുന്നു.

Also Read: ഫോണ്‍പേയ്‌ക്ക് ഇൻഷുറൻസ് ബ്രോക്കിങ് ലൈസൻസ്

1,500 കോടിയുടെ ഓഹരികൾ പ്രീ-ഐപിഒയിലൂടെ നൽകാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ മെയ്‌ മാസമാണ് ഐ‌പി‌ഒയ്ക്കുള്ള പേപ്പറുകൾ ഗോ എയർ സെബിക്ക് സമർപ്പിച്ചത്. ഓഹരി വില്പനയിലൂടെ സമാഹരിക്കുന്ന തുകയിൽ 2,015.81കോടിയോളം രൂപ വായ്‌പകൾ തിരിച്ചടക്കാനാവും ഗോ എയർ ഉപയോഗിക്കുക. ഇന്ത്യൻ ഓയിൽ കോർപറേഷന് ഇന്ധനം വാങ്ങിയ വകയിൽ 254.93 കോടിയോളം രൂപ കമ്പനി നൽകാനുണ്ട്.

2005ൽ ആണ് മുംബൈ ആസ്ഥാനമായി ഗോ എയർ പ്രവർത്തനം ആരംഭിച്ചത്. 2021 മെയിൽ ആണ് കമ്പനി ഗോ ഫസ്റ്റ് എന്ന പുതിയ പേര് സ്വീകരിച്ചത്. ഇന്ത്യയിലുടനീളം 28 ഇടങ്ങളിൽ നിന്നും ദുബൈ, സിംഗപ്പൂർ, ഫുക്കറ്റ് എന്നിവിടങ്ങളിൽ നിന്നും കമ്പനി സർവീസ് നടത്തുന്നുണ്ട്. തുടർച്ചയായ നാല് സാമ്പത്തിക വർഷങ്ങളിലും നഷ്ടം രേഖപ്പെടുത്തിയ കമ്പനി കൊവിഡിനെ തുടർന്ന് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

ABOUT THE AUTHOR

...view details