ന്യൂഡൽഹി:തുടർച്ചയായ മൂന്ന് ദിവസത്തെ വില വർധനവിന് ശേഷം ഇന്ധന വില കുറഞ്ഞു. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും പെട്രോൾ ലിറ്ററിന് 10-12 പൈസയും ഡീസൽ വില 6-7 പൈസയുമാണ് കുറഞ്ഞത്.
ഇന്ധനവിലയിൽ നേരിയ ആശ്വാസം - ഇന്ധനവില
പെട്രോൾ ലിറ്ററിന് 10-12 പൈസയും ഡീസൽ വില 6-7 പൈസയും കുറഞ്ഞു
ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 75.90 രൂപയും മുംബൈയിൽ 81.49 രൂപയും കൊൽക്കത്തയിൽ 78.48 രൂപയും ചെന്നൈയിൽ 78.86 രൂപയുമാണ് നിലവില ഇന്ധനനിരക്ക്. സമാനമായി, ഡൽഹിയിൽ ഡീസൽ ലിറ്ററിന് 69.11 രൂപയും മുംബൈയിൽ 72.47 രൂപയും കൊൽക്കത്തയിൽ 71.48 രൂപയും ചെന്നൈയിൽ 73.04 രൂപയുമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍ വ്യക്തമാക്കി.
യുഎസും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥ കുറഞ്ഞതിന്‍റെ ഭാഗമായി ക്രൂഡ് ഓയിൽ വിലയിടിഞ്ഞതിനെ തുടർന്നാണ് ഇന്ധനവിലയിൽ കുറവുണ്ടായത്. ഇന്ധനത്തിന്‍റെ ചില്ലറ വില നിരക്ക് ആഗോള ക്രൂഡ് ഓയിൽ വിലനിരക്കിനെയും യുഎസ് ഡോളർ-രൂപ വിനിമയ നിരക്കിനെയും ആശ്രയിച്ചരിക്കുന്നു.