ന്യൂഡൽഹി: ഒക്ടോബർ മാസം രാജ്യത്തെ ഓഹരി വിപണിയിലെ വിദേശ നിക്ഷേപം 3,800 കോടി രൂപയായി. ആഭ്യന്തര ആവശ്യകത പുനരുജ്ജീവിപ്പിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളുടെയും ആഗോള സൂചകങ്ങളുടെയും ഫലമായാണ് വിദേശ നിക്ഷേപം ഉയര്‍ന്നത്. വിദേശ നിക്ഷേപകർ ഇക്വിറ്റികളിലേക്ക് 3,769.56 കോടി രൂപയും ഡെബിറ്റ് (കടം) വിഭാഗത്തിൽ 58.4 കോടി രൂപയുമാണ് നിക്ഷേപിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ മാസം ഇതുവരെ മൊത്തം നിക്ഷേപം 3,827.9 കോടി രൂപയാണ്. ആഭ്യന്തര മൂലധന വിപണികളിൽ (ഇക്വിറ്റിയും കടവും) 6,557.8 കോടി രൂപയാണ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ ആകെ നിക്ഷേപം.
ഓഹരി വിപണിയിലെ വിദേശ നിക്ഷേപം ഉയര്‍ന്ന നിലയില്‍ - ഇന്ത്യൻ ഓഹരി വിപണി വാർത്തകൾ
രാജ്യത്തെ ഓഹരി വിപണിയിൽ ഒക്ടോബർ മാസം 3,800 കോടി രൂപയുടെ വിദേശ നിക്ഷേപം നടന്നു. ഈ മാസം ഇതുവരെ മൊത്തം നിക്ഷേപം 3,827.9 കോടി രൂപയാണ്.
ഒക്ടോബറിൽ ഇന്ത്യൻ ഓഹരി വിപണിയിലെ വിദേശ നിക്ഷേപം 3,800 കോടി രൂപ
യുഎസ്-ചൈന വ്യാപാര തർക്കം ഭാഗികമായ പരിഹാരത്തിലേക്കെത്തുന്നതും യുകെ, യൂറോപ്യൻ യൂണിയൻ പുതിയ ബ്രെക്‌സിറ്റ് ഇടപാടിൽ എത്തുമെന്നതും ആഗോള നിക്ഷേപകർ ഇന്ത്യ പോലെ വളർന്നുവരുന്ന വിപണികളിലേക്ക് വരാൻ കാരണമായെന്ന് ബജാജ് ക്യാപിറ്റലിലെ ഗവേഷണ-ഉപദേശക മേധാവി അലോക് അഗർവാല പറഞ്ഞു. സമ്പദ്‌വ്യവസ്ഥയുടെ മുന്നോട്ട് പോക്കും കോർപ്പറേറ്റ് വരുമാനം വീണ്ടെടുക്കലും യുഎസ് ഫെഡറേഷന്‍റെ പണ നിലപാടും ആഗോള ദ്രവ്യതയും ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തെ സ്വാധീനിക്കുമെന്നും അഗർവാല കൂട്ടിച്ചേർത്തു.