ന്യൂഡൽഹി:വിദേശ നിക്ഷേപകർ ആഭ്യന്തര മൂലധന വിപണിയിൽ നവംബർ ആദ്യ വാരത്തിൽ 12,000 കോടി രൂപയുടെ നിക്ഷേപം നടത്തി.
നവംബർ ഒന്ന് മുതൽ ഒൻപത് വരെ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ഇക്വിറ്റി വിഭാഗത്തിൽ 6,433.8 കോടി രൂപയും ഡെബ്റ്റ് വിഭാഗത്തിൽ 5,673.87 കോടി രൂപയും നിക്ഷേപം നടത്തിയതായി ഏറ്റവും പുതിയ നിക്ഷേപ ഡാറ്റ വ്യക്തമാക്കുന്നു.
ആഭ്യന്തര വിപണിയിലെ മൊത്തം ഓഹരി നിക്ഷേപം (ഇക്വിറ്റി ഡെബ്റ്റ്) 12,107.67 കോടി രൂപയായി.