കേരളം

kerala

ETV Bharat / business

മ്യൂച്വൽ ഫണ്ട് : അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെക്കുറിച്ച് പൊതുവെ പ്രചരിക്കുന്ന അഞ്ച് മിഥ്യാധാരണകളെക്കുറിച്ച് ആക്‌സിസ് എഎംസി പ്രൊഡക്റ്റ്സ്& ആൾട്ടർനേറ്റീവ് ഹെഡ് അശ്വിൻ പട്‌നി വിശദീകരിക്കുന്നു. അഭിപ്രായങ്ങൾ വ്യക്തിപരം.

investing in mutual funds  mutual funds  മ്യൂച്വൽ ഫണ്ട്  myths about investing in Mutual Funds
മ്യൂച്വൽ ഫണ്ട്; നിങ്ങൾ അറിയേണ്ട അഞ്ച് കാര്യങ്ങൾ

By

Published : Jun 20, 2021, 2:14 AM IST

Updated : Jun 20, 2021, 6:24 AM IST

മ്യൂച്വൽ ഫണ്ട് നിഷേപങ്ങളുടെ ജനകീയത വർധിച്ചുവരികയാണ്. കുറച്ച് വർഷങ്ങൾ കൊണ്ട് ഒരു പ്രധാന നിക്ഷേപ ഉപാധിയായി മ്യൂച്വൽ ഫണ്ടുകൾ മാറി. ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപം 2020 ഏപ്രിലിൽ 23.53 ലക്ഷം കോടി അയിരുന്നത് 2021 ഏപ്രിലിൽ 32.43 ലക്ഷം കോടി രൂപയായി ഉയർന്നു.

Also Read:സ്വിസ് ബാങ്കുകളിലെ നിക്ഷേപം : റിപ്പോര്‍ട്ടുകള്‍ തള്ളി ധനകാര്യ മന്ത്രാലയം

ഒരു വർഷത്തെ കാലയളവിൽ 37 ശതമാനത്തിലധികം വർധനയാണ് ഈ നിക്ഷേപ മേഖലയിൽ ഉണ്ടായത്. ഇത് ഒരു തുടക്കം മാത്രമാണ്. കാരണം ഇപ്പോൾ ഇന്ത്യൻ ജനസംഖ്യയുടെ കേവലം രണ്ട് ശതമാനം മാത്രമാണ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത്.

നിങ്ങൾ നിക്ഷേപിക്കാൻ തയ്യാറെടുക്കുകയാണോ, അറിയാം ഈ അഞ്ച് കാര്യങ്ങൾ

1. ഡീമാറ്റ് അക്കൗണ്ട് ആവശ്യമോ

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് ഡീമാറ്റ് അക്കൗണ്ടുകളുടെ ആവശ്യമില്ല. ഓഹരികളിലോ സെക്യൂരിറ്റി മാർക്കറ്റുകളിലോ നിക്ഷേപിക്കുമ്പോൾ ആണ് ഡീമാറ്റ് അക്കൗണ്ടുകളുടെ ആവശ്യം.

നിങ്ങൾക്ക്‌‌ താൽ‌പ്പര്യമുള്ള എ‌എം‌സി( Asset Management Company) വെബ്‌സൈറ്റ് സന്ദർശിച്ച് ആവശ്യമായ വിശദാംശങ്ങൾ‌ നൽകി നിക്ഷേപം ആരംഭിക്കാം.

2. മ്യൂച്വൽ ഫണ്ട് നിക്ഷേപം -റിസ്‌ക്

മ്യൂച്വൽ ഫണ്ടുകൾ വിപണിയിലെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണെന്ന് നമ്മൾ സ്ഥിരമായി കേൾക്കാറുണ്ട്. മ്യൂച്വൽ ഫണ്ടുകൾ വിപണിയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ തന്നെയാണ്.

അതിനാൽ വിപണി സംബന്ധമായ അപകടസാധ്യതകളെക്കുറിച്ച് നിക്ഷേപകർക്ക് അറിഞ്ഞിരിക്കണം എന്ന് മാത്രം. ഓരോ മ്യൂച്വൽ ഫണ്ടുകളും പ്രൊഫഷണലായി കൈകാര്യം ചെയ്യപ്പെടുന്നവയാണ്.

അതിനാൽ ഓരോ ഫണ്ട് മാനേജർമാരും വിപണികളിലെ അപകട സാധ്യത കുറച്ച് പരമാവധി നേട്ടമുണ്ടാക്കാൻ നിക്ഷേപകരെ സഹായിക്കുന്നു.

3.മ്യൂച്വൽ ഫണ്ടുകൾ ഉയർന്ന വരുമാനമുള്ള ആളുകൾക്ക് മാത്രമാണോ?

ധാരാളം പണം കൈയ്യിലുള്ള ഓരാൾക്കെ മ്യൂച്വൽ ഫണ്ടിൽ നിഷേപം നടത്താനാവൂ എന്ന് പൊതുവെ പറഞ്ഞു കേൾക്കുന്നതാണ്. എന്നാൽ മാസം 500 രൂപ മുതൽ നിക്ഷേപിക്കാവുന്ന സ്‌കീമുകൾ മ്യൂച്വൽ ഫണ്ടുകളിൽ ഉണ്ട്.

ഒരു നിശ്ചിത തുക എല്ലാ മാസവും നിക്ഷേപിക്കാൻ സഹായിക്കുന്ന എസ്ഐപി മ്യൂച്വൽ ഫണ്ടുകൾ(SIP- systematic investment plan) ലഭ്യമാണ്.

4. മ്യൂച്വൽ ഫണ്ടുകളുടെ കാലാവധി

മ്യൂച്വൽ ഫണ്ടുകളെ സ്ഥിര നിക്ഷേപ പദ്ധതിയായി കണക്കാക്കാവുന്നതാണ്. നിക്ഷേപകന്‍റെ റിസ്ക് എടുക്കാനുള്ള താത്പര്യം അനുസരിച്ച് വിവിധ കാലാവധികളിലുള്ള ഫണ്ടുകൾ തെരഞ്ഞെടുക്കാവുന്നതാണ്.

ഹ്രസ്വകാല- ഇടക്കാല- ദീർഘകാല നിക്ഷേപങ്ങളുണ്ട്. ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നത് കൂടുതൽ നേട്ടമുണ്ടാക്കാൻ സഹായിക്കും

5.മ്യൂച്വൽ ഫണ്ടുകളിൽ പണം കൈകാര്യം ചെയ്യുന്നതിനുള്ള ഫീസ്

മ്യൂച്വൽ ഫണ്ടുകൾ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) നിയന്ത്രണത്തിലാണ്. സെബിയുടെ നിർദേശങ്ങൾ അനുസരിച്ചുള്ള ഫീസുകളാണ് എ‌എം‌സികൾ ഈടാക്കുന്നത്. നിക്ഷേപങ്ങൾക്കനുസരിച്ച് ഫീസുകളിൽ വ്യത്യാസം വരാം.

Last Updated : Jun 20, 2021, 6:24 AM IST

ABOUT THE AUTHOR

...view details