ഇന്ന് പ്രണയ ദിനമാണ്. ദമ്പതികള്‍ തമ്മിലുള്ള പ്രണയം ഊഷ്മളമായി നിലനില്‍ക്കേണ്ടത് ദാമ്പത്യ ജീവിതം സുന്ദരമായിരിക്കാന്‍ ആവശ്യമാണ്. കുടുംബ ജീവിതത്തിലെന്ന പോലെ പ്രധാനമാണ് സാമ്പത്തിക സുരക്ഷിതത്വം. നവ വധുവരന്‍മാര്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.
ഒരുമിച്ച് സ്വപ്നം കാണുക
സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കുന്നതിന് പ്രധാനമാണ് ആസൂത്രണം. നിക്ഷേപം, ചിലവ് എന്നിവ സംബന്ധിച്ച് ദമ്പതിമാര്‍ക്കിടയില്‍ ഒരു പൊതു ലക്ഷ്യമുണ്ടായിരിക്കണം. നിങ്ങളുടെ ലക്ഷ്യത്തിനും വരുമാനത്തിനും അനുസൃതമായ സേവിങ് സ്‌കീമുകള്‍ തെരഞ്ഞെടുക്കുക എന്നുള്ളതാണ് അടുത്ത ഘട്ടം. ദാമ്പത്യജീവിതം തുടുങ്ങുന്ന യുവതീയുവാക്കളായ ഭാര്യ ഭര്‍ത്താക്കന്‍മാരെ സംബന്ധിച്ചിടത്തോളം ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സേവിങ് സ്‌കീമുകള്‍ തെരഞ്ഞെടുക്കുക സാധ്യമാണ്.
ഒരുമിച്ചുള്ള സ്വപ്നസാക്ഷാത്കാരം
ദമ്പതികള്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് പൊതുവായ സാമ്പത്തിക ആസൂത്രണം ഉണ്ടാവണമെങ്കില്‍ ഈ വിഷയത്തിലുള്ള പരസ്പരമുള്ള ചര്‍ച്ച പ്രധാനമാണ്. സേവിങ്സ് ചിലവ് എന്നിവ സംബന്ധിച്ച നിങ്ങളുടെ ലക്ഷ്യങ്ങള്‍ ഉടനെ മധ്യകാലം ദീര്‍ഘകാലം എന്നിങ്ങനെ തരംതിരിക്കേണ്ടതുണ്ട്. അതില്‍ ദമ്പതിമാര്‍ക്കിടയിലുള്ള പങ്കും നിശ്ചയിക്കപ്പെടേണ്ടതുണ്ട്. സേവിങ്സുമായി ബന്ധപ്പെട്ട നിങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഏതൊക്കെ ചിലവുകള്‍ കുറയ്ക്കണം എന്നതുസംബന്ധിച്ചുള്ള കണക്കുകൂട്ടലുകളും ആവശ്യമാണ്. ശരിയായ സമയത്ത് ശരിയായ സാമ്പത്തിക പദ്ധതികളില്‍ നിക്ഷേപം നടത്തുക എന്നുള്ളത് പ്രധാനമാണ്.
വായ്പകളെടുക്കുന്നത് പരമാവധി ഒഴിവാക്കുക
ഒഴിച്ചുകൂടാന്‍ പറ്റാത്തകാര്യങ്ങള്‍ നിറവേറ്റുന്നതിന് മാത്രമെ വായ്പകള്‍ എടുക്കാന്‍ പാടുള്ളൂ. അനാവശ്യമായ കാര്യങ്ങള്‍ നിങ്ങള്‍ വാങ്ങികൂട്ടുകയാണെങ്കില്‍ അവശ്യമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് വില്‍ക്കേണ്ടിവരുമെന്ന ബോധ്യം നിങ്ങള്‍ക്കുണ്ടാവണം. വായ്പയെടുക്കുന്നതിന് നിങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ ഏറ്റവും കൂറഞ്ഞപലിശ നിരക്കില്‍ വായ്പലഭ്യമാകുന്നതിന് ശ്രമിക്കണം. ഭാവിയില്‍ മൂല്യം വര്‍ധിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി വായ്പയെടുക്കുന്നതാണ് ഉചിതം. ദമ്പതിമാര്‍ സംയുക്തമായി ചില വായ്പകള്‍ എടുക്കുകയാണെങ്കില്‍ പലിശനിരക്ക് കുറയും. ഉദാഹരണത്തിന് ഭവനവായ്പ