കേരളം

kerala

ETV Bharat / business

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് - സെന്‍സെക്സ്

സെന്‍സെക്‌സ്‌, നിഫ്റ്റി സൂചികകള്‍ ഇടിഞ്ഞു.

Equity indices open in red  Sensex down  nifty down  Indian stock exchange  ഇന്ത്യന്‍ ഓഹരി വിപണി  സെന്‍സെക്സ്  നിഫ്റ്റി
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്

By

Published : Feb 11, 2022, 11:10 AM IST

Updated : Feb 11, 2022, 2:59 PM IST

മുംബൈ:ഐടി ബാങ്കിങ് ഓഹരികള്‍ നേരിട്ട വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലെ പ്രധാനപ്പെട്ട സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും 1.3 ശതമാനം ഇടിഞ്ഞു. സെന്‍സെക്സ് 750.13 പോയിന്‍റ് ഇടിഞ്ഞ് 58,175.9 പോയിന്‍റിലെത്തി. നിഫ്റ്റി 216 പോയിന്‍റുകള്‍ ഇടിഞ്ഞ് 17,389.85ലെത്തി.

ഇന്‍ഫോസിസ് ഒഹരി 2.71ശതമാനം, ടെക്‌മഹീന്ദ്ര ഓഹരി 2.39 ശതമാനം, എച്ച്.സി.എല്‍ ടെക്നോളജീസ് ഓഹരി 2ശതമാനം, വിപ്രോ ഓഹരി 1.86 ശതമാനവും ഇടിഞ്ഞു.

സെന്‍സെക്സിലെ 30 കമ്പനികളുടെ ഓഹരികളില്‍ മൂന്ന് കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റസ്റ്റീല്‍, എന്‍ടിപിസി എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

ALSO READ:ഒറ്റ ടാപ്പില്‍ പണം കൈമാറാം ; പുത്തന്‍ പെയ്മെന്‍റ് രീതി അവതരിപ്പിച്ച് ഐഫോണ്‍

Last Updated : Feb 11, 2022, 2:59 PM IST

ABOUT THE AUTHOR

...view details